ETV Bharat / state

മിഴിയടച്ച് കോട്ടയത്തിന്‍റെ മൺറോ വിളക്ക്: സംരക്ഷിക്കണമെന്ന് ആവശ്യം - mantro Vilakku

കൊച്ചി - ആലപ്പുഴ പ്രദേശങ്ങളിൽ നിന്ന് കോട്ടയത്തേക്ക് ചരക്കുകളുമായി വന്നിരുന്ന കോവു വള്ളങ്ങൾക്കും ബോട്ടുകൾക്കും വഴികാട്ടിയായിരുന്നു ഈ വിളക്കുമരം. ചരിത്ര സ്മാരകമായി സംരക്ഷിപ്പെടേണ്ട മൺറോ വിളക്ക് ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുകയാണ്.

മൺട്രോ വിളക്ക് അവഗണനയിൽ  കോട്ടയം  കോട്ടയം വിളക്കുമരം  മൺട്രോ വിളക്ക്  mantro Vilakku  kottayam  mantro Vilakku  kottayam mantro Vilakku
മൺട്രോ വിളക്ക് അവഗണനയിൽ
author img

By

Published : Oct 1, 2020, 6:24 PM IST

Updated : Oct 6, 2020, 5:25 PM IST

കോട്ടയം: 200 വർഷത്തോളം പഴക്കമുണ്ട് കോട്ടയം പള്ളത്ത് പുക്കാമല കായലിന് സമീപം തലയുയർത്തി നിൽക്കുന്ന വിളക്കുമരത്തിന്. ഒരു കാലത്ത് കൊച്ചി - ആലപ്പുഴ പ്രദേശങ്ങളിൽ നിന്ന് കോട്ടയത്തേക്ക് ചരക്കുകളുമായി വന്നിരുന്ന കോവു വള്ളങ്ങൾക്കും ബോട്ടുകൾക്കും വഴികാട്ടിയായിരുന്നു ഈ വിളക്കുമരം. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോ സായിപ്പിന്‍റെ കാലത്ത് നിർമിക്കപ്പെട്ട വിളക്കുമരം അറിയപ്പെടുന്നത് മൺറോ വിളക്കെന്നാണ്. വിളക്ക് തെളിക്കുന്നതിനായി വിളക്ക് മരത്തോട് ചേർന്ന് ഒരു കുടുംബത്തെയും അവിടെ പാർപ്പിച്ചു. മൺറോ വിളക്കിനുള്ളിൽ ഒരുക്കിയിരിക്കുന്ന ഏണിയിലൂടെ മുകളിലെത്തി വിളക്ക് കത്തിച്ചു വയ്ക്കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നിട് വൈദ്യുതി ബൾബ് തെളിക്കാൻ തുടങ്ങി. മൺറോ വിളക്കിലെ പ്രകാശം അലപ്പുഴ വരെ കായലിൽ കാണമായിരുന്നു എന്നാണ് പറയപ്പെടുന്നത്. കരമാർഗം ചരക്ക് ഗതാഗതം വികസിച്ചതോടെ മൺറോ വിളക്കിന്‍റെ മിഴിയടഞ്ഞു. ഇതോടെ വിളക്കിന്‍റെ സംരക്ഷകരും സ്ഥലം വിട്ടു. ചരിത്ര സ്മാരകമായി സംരക്ഷിപ്പെടേണ്ട മൺറോ വിളക്ക് ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുകയാണ്.

മിഴിയടച്ച് കോട്ടയത്തിന്‍റെ മൺട്രോ വിളക്ക്: സംരക്ഷിക്കണമെന്ന് ആവശ്യം

കോട്ടയം നഗരസഭ വിളക്ക് സംരക്ഷിക്കുന്നതിനായി പദ്ധതികളാസൂത്രണം ചെയ്തെങ്കിലും അവയെന്നും പ്രാബല്യത്തിൽ വന്നില്ല. നാട്ടകം സിമന്‍റ് ഫാക്ടറി അധികൃതർ മൺറോ വിളക്ക് തെളിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്നോട്ട് പോയി. പുരാവസ്തുവായി നിലനിർത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. മൺറോ വിളക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് നവീകരണം നടത്തമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

Last Updated : Oct 6, 2020, 5:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.