കോട്ടയം: മാന്നാനത്ത് റോഡരികിൽ രണ്ടര അടി ഉയരത്തിൽ വളർന്നുനിൽക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി. പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. പ്രദേശത്ത് കഞ്ചാവ് മാഫിയ സംഘത്തിന്‍റെ താവളമാണെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
അമ്മഞ്ചേരിയിൽ നിന്നും മാന്നാനം പോകുന്ന വഴി മാന്നാനം പൂങ്കാവനം ഷാപ്പിന് സമീപത്തെ റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ജില്ല പൊലീസ് മേധാവിയുടെ ഡെൻസാഫ് സംഘം നടത്തിയ പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത ചെടി എക്‌സൈസിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.