ETV Bharat / state

നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി; ആളപായമില്ല - കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം, ആളുകള്‍ ഓടിമാറിയതോടെ വലിയ അപകടം ഒഴിവായി

Kottayam Kanjirappally  Car hits on cloth selling shop  Kottayam  Kanjirappally  നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി  തുണിക്കട  കോട്ടയം  കാഞ്ഞിരപ്പള്ളി  കാർ  കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം  കാഞ്ഞിരപ്പള്ളി പോലീസ്
നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി
author img

By

Published : Feb 11, 2023, 10:38 PM IST

നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തുണിക്കടയിലേക്ക് കാർ ഇടിച്ചു കയറി. അപകടത്തിൽ കടയുടെ മുൻവശത്തെ ചില്ല് തകർന്നു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.

സ്ഥാപനത്തിന്‍റെ പുതിയ കെട്ടിടത്തിന് മുൻവശത്തായാണ് അപകടം നടന്നത്. കടയിൽ എത്തിയയാൾ വാഹനം പാർക്ക് ചെയ്യാൻ വേണ്ടി റിവേഴ്‌സ് എടുക്കാൻ ശ്രമിച്ചപ്പോൾ ആക്‌സിലേറ്ററിൽ ചെരുപ്പ് കുടുങ്ങുകയും ഊരുവാൻ ശ്രമിച്ചപ്പോൾ ആക്‌സിലേറ്റർ മുറുകി വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് കടയുടെ ഉള്ളിലേക്ക് വേഗത്തിൽ ഇടിച്ചു കയറുകയുമായിരുന്നു. ചിറക്കടവ് മണ്ണംപ്ലാക്കൽ കങ്ങഴപ്പറമ്പിൽ ജോസി ഓടിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ ജോസിക്ക് നിസാര പരിക്കേറ്റു. കടയ്‌ക്കുള്ളിൽ നിന്നിരുന്ന പൂഞ്ഞാർ സ്വദേശി കിഴക്കേതോട്ടം ജെസ്‌റ്റിന്‍റെ കാലിന് അപകടത്തിൽ നിസാര പരിക്കേറ്റു. ശനിയാഴ്‌ച ദിവസമായതിനാൽ തന്നെ സമയം കടക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും വാഹനം വരുന്നത് കണ്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.