കോട്ടയം: ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ രണ്ട് മാസത്തിനുള്ളിൽ പുതിയ ക്ഷേത്രോപദേശക സമിതി രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം. തെരഞ്ഞെടുപ്പ് നടത്താനായി മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ജസ്‌റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു.
2011ൽ രൂപീകരിച്ച സമിതിയാണ് നിലവിലുള്ളത്. അതേസമയം ക്ഷേത്രോപദേശക സമിതിക്ക് രൂപം നൽകാൻ പ്രത്യേക ചട്ടങ്ങൾ രൂപീകരിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിച്ചു. ഇതും കോടതി കണക്കിലെടുത്തു.
നിലവിലുള്ള സമിതിയെക്കുറിച്ച് പരാതികൾ ഉന്നയിച്ച് ഭക്തൻ നൽകിയ പരാതിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.