ETV Bharat / state

പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം പിടിയിൽ; ഗ്രൂപ്പില്‍ ഉന്നതരും - പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘം കോട്ടയം കറുകച്ചാലില്‍ പിടിയില്‍

ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള വൻസംഘമാണ് പിടിയിലായത്.

couple swapping case Arrested gang  പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം പിടിയിൽ  Kottayam todays news  കോട്ടയം ഇന്നത്തെ വാര്‍ത്ത  പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘം കോട്ടയം കറുകച്ചാലില്‍ പിടിയില്‍  couple swapping case in Kottayam Karukachal c
പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം പിടിയിൽ; ഗ്രൂപ്പില്‍ ഉന്നതരും
author img

By

Published : Jan 9, 2022, 4:22 PM IST

കോട്ടയം: പങ്കാളികളെ പരസ്‌പരം കൈമാറുന്ന വൻസംഘം കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ദമ്പതികളാണ് പിടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നായി ഏഴുപേരാണ് ഇതുവരെ പിടിയിലായത്.

വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. 'കപ്പിൾ മീറ്റ് അപ്പ് കേരള' എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്.

ALSO READ: 'അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു'? ദിലീപിനെതിരെ പുതിയ കേസ്

ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്‌പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിന് നിര്‍ബന്ധിതരാക്കുകയുമാണ് ചെയ്യുന്നത്. വലിയ ഉന്നത ബന്ധങ്ങളുള്ളവരാണ് ഈ ഗ്രൂപ്പുകളില്‍ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍‌ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വിപുലപ്പെടുത്താനാണ് പൊലീസ് നീക്കം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.