കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ എം. അഞ്ജന. നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം ബ്ലോക്കില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു കര്‍ഷകന്‍റെ മാത്രം കൈവശമിരിക്കുന്ന താറാവ് കുഞ്ഞുങ്ങളിലാണ് രോഗം കണ്ടെത്തിയത്.
1650 താറാവ് കുഞ്ഞുങ്ങളാണ് ഇതുവരെ രോഗം ബാധിച്ച് ചത്തത്. 8000 താറാവ് കുഞ്ഞുങ്ങളാണ് ആ കര്‍ഷകന്‍റെ കൈവശം ആകെയുള്ളത്. ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ രോഗ വ്യാപനത്തിന് സാധ്യത കുറവാണ്. എന്നാല്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്ത്, റവന്യൂ വകുപ്പ്, പൊലീസ്, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നാണ് പ്രതിരോധ നടപടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ദ്രുത കര്‍മ്മസേനയുടെ എട്ട് ടീമുകള്‍ രൂപീകരിച്ചതായും കലക്ടര്‍ അറിയിച്ചു.