കോട്ടയം: ഒളശ്ശ ഹൈസ്‌കൂൾ ജങ്ഷനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കോട്ടയം ഒളശ്ശ കാനാപ്പള്ളിയിൽ ഷാനുവാണ് (19) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
കുടയംപടി ഭാഗത്തേക്ക് പോവുകയായിരുന്ന ഷാനു സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിൽ തലയിടിച്ചു വീണ ഷാനുവിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.