ETV Bharat / state

നിര്‍മ്മിച്ചുനല്‍കി ഡിച്ചു, ആദ്യ യാത്ര നടത്തി പാപ്പാമ്മ ; ബോട്ട് തോണിയിലിടിച്ച് മരിച്ച അനശ്വരയുടെ ഓര്‍മ്മയ്ക്കായി കരീമഠത്ത് നടപ്പാലം

Kottayam Aymanam Foot Bridge: സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അയ്‌മനം കരീമഠം സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അനശ്വരയുടെ ഓര്‍മ്മയ്‌ക്കായി നിര്‍മ്മിച്ച നടപ്പാലം തുറന്നുകൊടുത്തു.

Aymanam Foot Bridge  Anaswara Foot Bridge  Bridge For The Memory of Anaswara  Foot Bridge Inauguration at Aymanam  Kottayam Kumarakam Service Boat Accident  DD Machan Foot Bridge At Aymanam  അനശ്വര നടപ്പാലം  അനശ്വരയുടെ ഓര്‍മ്മയില്‍ കരീമഠം  ഡി ഡി മച്ചാൻ  യൂട്യൂബര്‍ നടപ്പാലം കരീമഠം
Kottayam Aymanam Foot Bridge
author img

By ETV Bharat Kerala Team

Published : Nov 21, 2023, 1:14 PM IST

കരീമഠത്ത് പുതിയ നടപ്പാലം

കോട്ടയം : വള്ളത്തില്‍ സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കിടെ ബോട്ടിടിച്ച് മരിച്ച അനശ്വരയുടെ ഓര്‍മയ്‌ക്കായി അയ്‌മനം പഞ്ചായത്തിലെ (Aymanam Panchayat) കരീമഠത്ത് പുതിയ നടപ്പാലം (Bridge For The Memory of Anaswara in Kottayam). ഡി ഡി മച്ചാൻ (DD Machan) എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ചെങ്ങളം സ്വദേശി ഡിച്ചുവാണ് (Dichu) പ്രദേശവാസികള്‍ക്കായി നടപ്പാലം നിര്‍മിച്ച് നല്‍കിയത്. ഇരുചക്രവാഹനം കയറാവുന്ന രീതിയിൽ നിര്‍മിച്ചിരിക്കുന്ന പാലത്തിന്‍റ ഉദ്ഘാടനം നിര്‍വഹിച്ചതും ഡിച്ചുവാണ് (Foot Bridge Inauguration at Aymanam).

പ്രദേശവാസിയായ പാപ്പാമ്മയാണ് പാലത്തിലൂടെ ആദ്യ യാത്ര നടത്തിയത്. അനശ്വരയുടെ അച്ഛന്‍റെ സഹോദരൻ രമേശന്‍റെ മേൽനോട്ടത്തിലായിരുന്നു പാലത്തിന്‍റെ നിർമ്മാണം. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 30നുണ്ടായ അപകടത്തിലാണ് വാഴപ്പറമ്പിൽ (Vazhaparamabil) രതീഷ് രേഷ്‌മ ദമ്പതികളുടെ മകൾ അനശ്വര മരിച്ചത് (Kumarakam Boat Accident).

അമ്മ രേഷ്‌മയ്‌ക്കും ദിയക്കുമൊപ്പം മുത്തച്ഛൻ തുഴഞ്ഞ വള്ളത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സര്‍വീസ് ബോട്ടായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളത്തില്‍ ഇടിച്ചത് (Kottayam Kumarakam Service Boat Accident). അപകടത്തില്‍പ്പെട്ട അനശ്വരയുടെ അമ്മ രേഷ്‌മ, സഹോദരി ദിയ എന്നിവര്‍ രക്ഷപ്പെട്ടിരുന്നു.

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന അനശ്വരയുടെ മൃതദേഹം കണ്ടെത്തിയത്. കുടവെച്ചൂർ സെന്‍റ്‌ മൈക്കിൾ സ്‌കൂളിലെ (St. Michael's HSS School, Kudavechur) വിദ്യാര്‍ഥിനിയായിരുന്നു അനശ്വര. ഈ സംഭവത്തിന് പിന്നാലെ അനശ്വരയുടെ വീട്ടിലേക്ക് എത്തിയ മന്ത്രി വിഎന്‍ വാസവന്‍ (VN Vasavan) ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മേഖലയില്‍ റോഡ് ഇല്ലാത്തതിലാണ് മന്ത്രിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയത്. അനശ്വരയുടെ വീട്ടിലേക്ക് എത്തിയ മന്ത്രിയെ തടയുകയായിരുന്നു. ഇതിനിടെ നാട്ടുകാരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുണ്ടായി.പ്രദേശത്ത് റോഡ് നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വിഎന്‍ വാസവന്‍ പോയത്.

Read More : VN Vasavan Anaswara Death Boat Accident മന്ത്രിയെ തടഞ്ഞ് നാട്ടുകാർ, 'അനശ്വരയുടെ മരണത്തിന് കാരണം റോഡില്ലാത്തതെന്ന്'...

നേരത്തെ, ഒറ്റത്തടിപ്പാലത്തിലൂടെയായിരുന്നു പ്രദേശവാസികളുടെ യാത്ര സാധ്യമായിരുന്നത്. പ്രദേശത്ത് തങ്ങള്‍ക്ക് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സഹായം ലഭിക്കുന്നതെന്ന് പാലത്തിലൂടെ ആദ്യ യാത്ര നടത്തിയ പാപ്പാമ്മ അഭിപ്രായപ്പെട്ടു. പാലം നിര്‍മ്മിച്ചുനല്‍കിയ ഡിച്ചുവിനോട് പ്രദേശവാസികള്‍ ഒന്നടങ്കം നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.