ETV Bharat / state

സമരവുമായി വൃദ്ധദമ്പതികൾ, ഒപ്പം കൂട്ടിക്കല്‍ നിവാസികളും: കേരള ബാങ്കിന് കാര്യം മനസിലായി, ജപ്‌തി നിർത്തി - പരുവക്കാട്ടിൽ ദാമോദരൻ

ലേല നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കേരള ബാങ്കിന് മുമ്പിലാണ് വൃദ്ധ ദമ്പതികൾ പ്രതിഷേധ ധർണ നടത്തിയത്. കടുത്ത പ്രതിഷേധത്തിനൊടുവിൽ ബാങ്ക് ഉദ്യോഗസ്ഥർ താത്‌കാലികമായി ലേല നടപടികൾ നിർത്തിവയ്‌ക്കുകയായിരുന്നു.

land of Elderly couple for auction in Koottikkal  Koottikkal couple protest  bank suspended auction process  Kerala bank  വൃദ്ധ ദമ്പതികളുടെ വീടും പുരയിടവും ലേലത്തിന്  കൂട്ടിക്കൽ  കൂട്ടിക്കൽ പ്രളയം  പരുവക്കാട്ടിൽ ദാമോദരൻ വിജയമ്മ ദമ്പതികൾ  പരുവക്കാട്ടിൽ ദാമോദരൻ  കേരള ബാങ്ക്
വൃദ്ധ ദമ്പതികളുടെ വീടും പുരയിടവും ലേലത്തിന്; നടപടികള്‍ താത്‌കാലികമായി നിര്‍ത്തിവച്ച് ബാങ്ക്, നടപടി പ്രതിഷേധത്തെ തുടര്‍ന്ന്
author img

By

Published : Nov 28, 2022, 3:49 PM IST

കോട്ടയം: കൂട്ടിക്കൽ പ്രളയ ദുരന്തത്തില്‍ ഇരകളായ വൃദ്ധ ദമ്പതികളുടെ വീട് ലേലത്തിൽ വച്ച നടപടി കേരള ബാങ്ക് താത്‌കാലികമായി നിർത്തിവച്ചു. ദമ്പതികളുടെയും മറ്റു കൂട്ടിക്കല്‍ നിവാസികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ബാങ്ക് നടപടി. കൂട്ടിക്കൽ പരുവക്കാട്ടിൽ ദാമോദരന്‍ ഭാര്യ വിജയമ്മ എന്നിവരുടെ 10 സെന്‍റ് പുരയിടവും വീടുമാണ് കേരള ബാങ്ക് ഇന്ന് ലേലത്തിന് വച്ചിരുന്നത്.

സമരം ഫലം കണ്ടു: ലേല നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കേരള ബാങ്കിന് മുമ്പിലാണ് വൃദ്ധ ദമ്പതികൾ പ്രതിഷേധ ധർണ നടത്തിയത്. കടുത്ത പ്രതിഷേധത്തിനൊടുവിൽ ബാങ്ക് ഉദ്യോഗസ്ഥർ താത്‌കാലികമായി ലേല നടപടികൾ നിർത്തിവയ്‌ക്കുകയായിരുന്നു. 2021 ഒക്‌ടോബർ 16 നായിരുന്നു കൂട്ടിക്കൽ പ്രദേശത്തെ ആകെ പിടിച്ചുലച്ച പ്രളയ ദുരന്തം ഉണ്ടായത്.

കൂട്ടിക്കൽ പ്രളയ ദുരന്തത്തിലെ ഇരകളാണ് പരുവക്കാട്ടിൽ ദാമോദരൻ വിജയമ്മ ദമ്പതികൾ. 2012ൽ നാല് ലക്ഷം രൂപ ദാമോദരനും ഭാര്യയും കേരള ബാങ്കിൽ നിന്ന് വീട് നിർമാണത്തിനായി വായ്‌പ എടുത്തിരുന്നു. പിന്നീട് 2016 ഇതേ ലോൺ പുതുക്കി 5 ലക്ഷം രൂപ കൂടി ഇവർ എടുത്തു.

അതിനിടെ ദാമോദരന് ഹൃദയ സംബന്ധമായ അസുഖം ബാധിച്ചു. തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. വായ്‌പയെടുത്ത തുക പലിശ സഹിതം തിരിച്ചടച്ചില്ലെങ്കിൽ വീട് ലേലത്തിന് വയ്‌ക്കുമെന്ന് കാണിച്ച് രണ്ടാഴ്‌ച മുമ്പ് ബാങ്ക് ഇവർക്ക് സെയിൽസ് നോട്ടിസ് അയച്ചു.

മന്ത്രിയും എംഎല്‍എയും പറഞ്ഞു എന്നിട്ടും: നോട്ടിസ് ലഭിച്ചതിന് പിന്നാലെ തിരിച്ചടയ്ക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനെയും ഈരാറ്റുപേട്ട എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലിനെയും കണ്ടു. ബാങ്ക് നടപടികൾ ഉടൻ നിർത്തിവയ്‌ക്കും എന്ന് ഇരുവർക്കും മന്ത്രിയും എംഎൽഎയും ഉറപ്പുനൽകിയിരുന്നു. എന്നാൽ ലേല നടപടികളുമായി ബാങ്ക് ഉദ്യോഗസ്ഥർ മുന്നോട്ടു പോകുകയായിരുന്നു.

10.45 ലക്ഷം രൂപയ്ക്ക് ആയിരുന്നു ഇവരുടെ വീട് കേരള ബാങ്ക് ഇന്ന് ഒരു മണിക്ക് ലേലത്തിന് വച്ചത്. അതോടെ ദാമോദരനും വിജയമ്മയും അടങ്ങുന്ന 25 ഓളം കൂട്ടിക്കൽ സ്വദേശികൾ കോട്ടയം കേരള ബാങ്ക് ആസ്ഥാനത്ത് പ്രതിഷേധയുമായി എത്തി. പ്രതിഷേധം കടുത്തതോടെ ബാങ്ക് താത്‌കാലികമായി ലേല നടപടികൾ നിർത്തിവച്ചു.

Also Read: കൂട്ടിക്കല്‍ പ്രളയ ഭൂമിയില്‍ ജപ്‌തി; കേരള ബാങ്കിന് മുമ്പില്‍ പ്രതിഷേധവുമായി വൃദ്ധ ദമ്പതികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.