കോട്ടയം: കൂട്ടിക്കല്‍ ഉരുൾപൊട്ടലിലും പ്രളയത്തിലും (Landslide And Flood In Koottikkal) നഷ്‌ടം സംഭവിച്ച കർഷർക്കുള്ള ധനസഹായ (Relief Fund For Farmers) വിതരണം നവംബർ 25 ന്. മൃഗങ്ങളെ നഷ്‌ടപ്പെട്ട കര്‍ഷകര്‍ക്കാണ് സഹായം. വിവിധ ക്ഷേമ പദ്ധതികളുടെ (Welfare Schemes) ഉദ്ഘാടനവും അന്നേ ദിവസം നടക്കും.
28 കർഷകര്‍ക്ക് 3,85,000 രൂപയുടെ സഹായം
ഉച്ചയ്ക്ക് ഒരു മണിയ്‌ക്ക് കൂട്ടിക്കൽ സെന്‍റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഹാളിലാണ് പരിപാടി. മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിക്കും. പ്രദേശത്തെ 28 കർഷകർക്കായി 3,85,000 രൂപയുടെ ധനസഹായമാണ് നൽകുക. ധാതുലവണ മിശ്രിത കിറ്റ് വിതരണം ചെയ്യും. ചടങ്ങില്‍ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും.
ALSO READ: Mofiya Suicide | മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും പിടിയില്‍
ജില്ല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരും സ്ഥിരം സമിതി അധ്യക്ഷന്മാരും മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻമാരും പങ്കെടുക്കും. തലയോലപ്പറമ്പ് ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ് പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രളയാനന്തര അതിജീവന കർഷക സെമിനാര്‍ സംഘടിപ്പിക്കും. എരുമേലി മൊബൈൽ ഫാം എയ്‌ഡ് യൂണിറ്റ് വെറ്ററിനറി സർജൻ ഡോ. എം.എസ് സുബിൻ ക്ലാസെടുക്കും. കോട്ടയം മൊബൈൽ വെറ്ററിനറി ആശുപത്രിയുടെ ഭാഗമായി മൃഗപരിപാലന ക്യാമ്പും നടക്കും.