ETV Bharat / state

നടിയെ ആക്രമിച്ച കേസ്: വിചാരണ എന്ന് പുനരാരംഭിക്കുമെന്ന് ഇന്ന് അറിയാം - kerala news updates

സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണവും അധിക കുറ്റപത്രം സമര്‍പ്പിക്കലുമുണ്ടായത്.

actress assult case updates  നടിയെ ആക്രമിച്ച കേസ്  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി  സിനിമ നടന്‍ ദിലീപ്  സംവിധായകൻ ബാലചന്ദ്ര കുമാര്‍  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
നടിയെ ആക്രമിച്ച കേസ്; കോടതി ഇന്ന് വീണ്ടും പരിഗണിക്കും; വിചാരണ പുനരാരംഭിക്കുന്നതും തീരുമാനിക്കും
author img

By

Published : Nov 3, 2022, 9:21 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെയും കഴിഞ്ഞ ദിവസം കോടതി അധിക കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. കുറ്റപത്രത്തിന് മേലുള്ള തുടര്‍ നടപടികള്‍ കോടതി ഇന്ന് തീരുമാനിക്കും.

വിചാരണ നടപടികൾ പുനരാരംഭിക്കുന്നതിനെ കുറിച്ചും ഇന്ന് തീരുമാനമാകും. പ്രോസിക്യൂഷൻ സാക്ഷികൾക്ക് നോട്ടീസ് അയക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കോടതി തീരുമാനമെടുക്കും. തുടരന്വേഷണത്തിൽ വിസ്‌തരിക്കേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു.

കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ നിർത്തി വച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഒഴികെയുള്ളവരുടെ സാക്ഷിവിസ്‌താരം നേരത്തെ പൂർത്തിയാക്കിയിരുന്നു. ആദ്യ കുറ്റപത്രത്തിൽ ഗൂഢാലോചനയും ബലാത്സംഗവുമുൾപ്പടെയുള്ള കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. എന്നാൽ അനുബന്ധ കുറ്റപത്രത്തിൽ തെളിവ് നശിപ്പിക്കൽ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.

സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു കേസിൽ തുടരന്വേഷണവും അധിക കുറ്റപത്രം സമർപ്പിക്കലും. കുറ്റപത്രത്തില്‍ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ക്കുകയും ദിലീപിനെതിരെ അധിക കുറ്റം ചുമത്തുകയും ചെയ്‌തു.

also read: നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും: ദിലീപ് ഇന്ന് വിചാരണക്കോടതിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.