കെവിൻ വധം: കൊലക്കുറ്റം അംഗീകരിച്ച് കോടതി
മുക്കിക്കൊലയല്ല മുങ്ങിമരണമാണെന്ന പ്രതിഭാഗം വാദം ജില്ലാ അഡീഷണൽ സെഷൻസ് കോടതി തള്ളി. കേസ് 20ന് പരിഗണിക്കും.
കെവിൻ വധം: 14 പ്രതികൾക്കെതിരെയും കൊലക്കുറ്റം; കുറ്റപത്രം സമർപ്പിച്ചു
കോട്ടയം∙ കെവിൻ കേസിൽ 14 പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കും. പ്രോസിക്യൂഷൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, ഗൂഢാലോചന അടക്കം 10 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മുക്കിക്കൊലയല്ല മുങ്ങിമരണമാണെന്ന പ്രതിഭാഗം വാദം ജില്ലാ അഡിഷണൽ സെഷൻസ് നാലാം കോടതി അംഗീകരിച്ചില്ല. ദുരഭിമാന കൊലപാതകമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. അതേസമയം, വിചാരണയ്ക്കു മുൻപ് കൊലക്കുറ്റം ചുമത്തിയത് ഒഴിവാക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ പ്രതികൾ കുറ്റം നിഷേധിച്ചു. 20ന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ എന്നു തുടങ്ങണമെന്ന് അന്ന് തീരുമാനിക്കും.
കെവിൻ പി. ജോസഫ് ഇതരമതവിഭാഗത്തിൽപെട്ട നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ വാദം. നീനുവിന്റെ സഹോദരൻ കേസിലെ ഒന്നാം പ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിൻ ഷജാദ്, 10–ാം പ്രതി വിഷ്ണു(അപ്പു) എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. മറ്റു പ്രതികളെ വിട്ടയച്ചു.
Conclusion: