കോട്ടയം : സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്‌ത സംഭവത്തിൽ ഡിജിപിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് വനിത കമ്മിഷൻ. ചൂഷണത്തെ അതിജീവിച്ച യുവതിയെ അഭിനന്ദിച്ച വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി, കപ്പിൾ സ്വാപ്പിംഗ്, വൈഫ് സ്വാപ്പിങ് സംഘങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
വിഷയം ഗൗരവമുള്ളതാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്തുതന്നെ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള സംഭവങ്ങളാണ് നടക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും സതീദേവി പറഞ്ഞു.
READ MORE: പങ്കാളികളെ കൈമാറല്‍ : പരാതിക്കാരി ഇരയായത് ഒമ്പത് പേരുടെ ക്രൂര പീഡനത്തിനെന്ന് സഹോദരൻ
കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗിക വേഴ്‌ച നടത്തിയ കേസിൽ പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്ന് സഹോദരൻ വെളിപ്പെടുത്തിയിരുന്നു. വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തി. നിരവധി സ്ത്രീകള്‍ പുറത്തുപറയാന്‍ കഴിയാത്ത കെണിയിലാണെന്നും സഹോദരൻ വ്യക്തമാക്കി.