കോട്ടയം: മദ്യവും മറ്റ് ലഹരി പദാർഥങ്ങളും ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ആളുകളെ ശാസ്‌ത്രീയമായി കണ്ടെത്തുന്നതിനുള്ള ആൽകോ സ്‌കാൻ വാനിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള പൊലീസിന്‍റെ ആധുനിക സംവിധാനമായ ആൽക്കോ സ്‌കാൻ വാനിന്‍റെ കോട്ടയത്തെ പ്രവര്‍ത്തനോദ്ഘാടനം ഗാന്ധിസ്ക്വയറിന് സമീപത്ത് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്‌താണ് നിര്‍വഹിച്ചത്. ലഹരിവസ്‌തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി നൂതന സാങ്കേതിക വിദ്യയാണ് വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി ജില്ലയിലെ വിവിധയിടങ്ങളില്‍ ഒക്‌ടോബര്‍ 22-ാം തീയതി വരെ പൊലീസ് വാഹനം പരിശോധന നടത്തും. ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ വിവിധ ഡിവൈഎസ്‌പിമാർ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.