ETV Bharat / state

Thakkali Vandi: തക്കാളി വണ്ടി ഓടിത്തുടങ്ങി: വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടൽ

Thakkali Vandi: ലക്ഷ്യം ക്രിസ്‌മസ് - പുതുവത്സാരാഘോഷ സമയത്ത് ഉണ്ടായേക്കാവുന്ന പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രിക്കല്‍.

Kerala Government Project 'Thakkali Vandi' Started  to control vegetable price hike in xmas and newyear  thakkali vandi started in kottayam district  പച്ചക്കറി വിലക്കയറ്റം തടയാൻ സർക്കാർ  തക്കാളി വണ്ടി തുടങ്ങി  കോട്ടയം ജില്ലയിൽ പര്യടനം തുടങ്ങി
Thakkali Vandi: പച്ചക്കറി വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടൽ; തക്കാളി വണ്ടി ഓടിത്തുടങ്ങി
author img

By

Published : Dec 17, 2021, 7:55 PM IST

കോട്ടയം: Thakkali Vandi: ക്രിസ്‌മസ് - പുതുവത്സാരാഘോഷ സമയത്ത് ഉണ്ടായേക്കാവുന്ന പച്ചക്കറികളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്‍റെ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ തക്കാളി വണ്ടി കോട്ടയം ജില്ലയിൽ പര്യടനം തുടങ്ങി. 17 ഇനം പച്ചക്കറിയിനങ്ങൾ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തക്കാളി വണ്ടിയുടെ പര്യടനം. കലക്‌ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ല കലക്‌ടർ ഡോ. പി.കെ. ജയശ്രീ തക്കാളി വണ്ടി ഫ്ലാഗ് ഓഫ് ചെയ്‌തു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ ജോർജ് പദ്ധതി വിശദീകരിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർമാരായ ലിസി ആന്‍റണി, അനിൽ വർഗീസ്, റീന ജോൺ, അസിസ്‌റ്റന്‍റ്‌ ഡയറക്‌ടർ (മാർക്കറ്റിങ്‌) റീന കുര്യൻ, ടെക്‌നിക്കൽ അസിസ്‌റ്റന്‍റ്‌ ഇന്ദു കെ. പോൾ, വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ എ. സുൾഫിക്കർ, മാർക്കറ്റിങ്‌ മാനേജർ ആൽഫ്രഡ് സോണി, ഹോർട്ടി കോർപ്പ് ജില്ലാ മാനേജർ വി.എൽ. അമ്പിളി എന്നിവർ പങ്കെടുത്തു. ഗ്രാമീണ കർഷകർ ഇക്കോ ഷോപ്പ്, ആഴ്‌ച ചന്ത, വഴിയോര ചന്തകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക.

കേരളത്തിൽ ഉൽപാദിപ്പിക്കാത്ത ഇനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഹോർട്ടി കോർപ്പ് മുഖേന വാങ്ങി വണ്ടിയിലൂടെ വിൽപ്പന നടത്തും.

തക്കാളി വണ്ടിയിലൂടെ ലഭിക്കുന്ന പച്ചക്കറി ഇനങ്ങളും വിലയും:

തക്കാളി-50, സവാള - 30, ഉരുളക്കിഴങ്ങ് -28, ഉള്ളി - 35, വെളുത്തുള്ളി - 68, പച്ചമുളക് - 35, വെണ്ടക്ക - 35, മത്തൻ 16, തടിയൻ-20, പാവക്ക - 54, കാരറ്റ് - 38, കൂർക്ക - 35 ബീൻസ് - 52, പയർ - 52, ചേന - 17, ചേമ്പ് - 35, ഏത്തക്ക - 35, പടവലം - 40.

തക്കാളി വണ്ടി എത്തുന്ന സ്ഥലങ്ങൾ

നാളെ (ശനി ഡിസംബർ 18) കലക്‌ടറേറ്റ് അങ്കണം
ഡിസംബർ 19 ന് കടുത്തുരുത്തി ജങ്‌ഷൻ
20 ന് ചങ്ങനാശേരി അരമന ജങ്‌ഷൻ
21ന് ഏറ്റുമാനൂർ മുനിസിപ്പൽ മാർക്കറ്റ്
22 ന് വാഴൂർ- പൊൻകുന്നം
23 ന് വൈക്കം വലിയ കവല - വൈക്കം ക്ഷേത്രം
24 ന് പാലാ കൊട്ടാരമറ്റം, മിനി സിവിൽ സ്‌റ്റേഷൻ
26 ന് ഈരാറ്റുപേട്ട- പേട്ട ജങ്‌ഷൻ
27 ന് കോട്ടയം തിരുനക്കര
28 ന് കാഞ്ഞിരപ്പള്ളി-മുണ്ടക്കയം ബസ് സ്‌റ്റാൻഡ്
29 ന് പാമ്പാടി-പള്ളിക്കത്തോട് ബസ് സ്‌റ്റാൻഡ്
30 ന് ഏറ്റുമാനൂർ ക്ഷേത്രം റോഡ്
31 ന് കുറവിലങ്ങാട് പള്ളി ജങ്‌ഷൻ
ജനുവരി 1 -കോട്ടയം മെഡിക്കൽ കോളജ് ജങ്‌ഷൻ

ALSO READ: Omicron India: നൂറ്‌ കടന്ന്‌ രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍; അതീവ ജാഗ്രത വേണമെന്ന്‌ കേന്ദ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.