കോട്ടയം: ഗണക സമുദായത്തിന്‍റെ ആവശ്യങ്ങൾ പരിഗണിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് നൽകുമെന്ന് കേരള ഗണക മഹാസഭ ഭാരവാഹികൾ അറിയിച്ചു.
ഒബിസി യിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കായി നിലകൊള്ളുന്ന സ്ഥാനാർഥികൾക്ക് രാഷ്ട്രീയം നോക്കാതെ തന്നെ പിന്തുണ നൽകും. പ്രാദേശിക ഘടകങ്ങൾക്ക് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്‍റ് ഡോ. ഷാജി കുമാറും, ജനറൽ സെക്രട്ടറി ജി നിശീകാന്തും വ്യക്തമാക്കി.
ഓരോ നിയോജക മണ്ഡലത്തിലും ശരാശരി നാലായിരത്തോളം വോട്ടുകൾ ഉള്ള സമുദായം നിർണായക ശക്തിയാണ്. ഗണക സമുദായം ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങളിലും അനുകൂല നിലപാട് സ്വീകരിക്കുന്നവർക്കേ വോട്ട് നൽകൂ എന്നും ഭാരവാഹികൾ അറിയിച്ചു.