ETV Bharat / state

കേരളാ കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

author img

By

Published : Mar 10, 2021, 10:24 PM IST

Updated : Mar 10, 2021, 10:50 PM IST

പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി മത്സരിക്കും

പാലായിൽ ജോസ് കെ മാണി മത്സരിക്കും  കേരളാ കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു  Kerala Congress M Candidates
കേരളാ കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: കേരളാ കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 13 സീറ്റുകളിൽ കുറ്റ്യാടിയിലെ സ്ഥാനാർഥിയെ മാത്രം പിന്നീട് പ്രഖ്യാപിക്കും. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി മത്സരിക്കും. ഇടുക്കി-റോഷി അഗസ്റ്റിൻ, ചങ്ങനാശേരി-അഡ്വ ജോബ് മൈക്കിൾ, കാഞ്ഞിരപ്പള്ളി-ഡോ എൻ ജയരാജ്, കടുത്തുരുത്തി-സ്റ്റീഫൻ ജോർജ്, പൂഞ്ഞാർ-അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, തൊടുപുഴ-പ്രൊഫ കെ.എ ആന്‍റണി, പെരുമ്പാവൂർ-ബാബു ജോസഫ്, റാന്നി-അഡ്വ പ്രമോദ് നാരായൺ, പിറവം-ഡോ സിന്ധു മോൾ ജോസഫ്, ചാലക്കുടി-ഡെന്നീസ് ആന്‍റണി, ഇരിക്കൂർ-സജി കുറ്റിയാണി മറ്റം എന്നിവരാണ് മത്സരിക്കുന്നത്. കുറ്റ്യാടിയിൽ സിപിഎമ്മുമായി ചർച്ച നടത്തിയശേഷം സ്ഥാനാർഥിയെ തീരുമാനിക്കും.

Last Updated : Mar 10, 2021, 10:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.