ETV Bharat / state

ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷനെതിരെ അവിശ്വാസത്തിനൊരുങ്ങി ജോസഫ് വിഭാഗം

ജോസ് കെ.മാണി വിഭാഗം നേതാവ് ലാലിച്ചൻ കുന്നിപ്പറമ്പിൽ നഗരസഭാ അധ്യക്ഷനായി തുടരുന്ന സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടുവരാൻ ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.

അവിശ്വാസം  ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷന്‍  ജോസഫ് വിഭാഗം  ജോസ് കെ.മാണി വിഭാഗം  ലാലിച്ചൻ കുന്നിപ്പറമ്പില്‍  changanassery muncipality chairperson kerala congress joseph faction
ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷനെതിരെ അവിശ്വാസത്തിനൊരുങ്ങി ജോസഫ് വിഭാഗം
author img

By

Published : Dec 6, 2019, 1:06 PM IST

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസത്തിനൊരുങ്ങി ജോസഫ് വിഭാഗം. യുഡിഎഫ് ധാരണകൾ തെറ്റിച്ച് ജോസ് കെ.മാണി വിഭാഗം നേതാവ് ലാലിച്ചൻ കുന്നിപ്പറമ്പിൽ നഗരസഭാ അധ്യക്ഷനായി തുടരുന്ന സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടുവരാൻ ജോസഫ് വിഭാഗം തീരുമാനിച്ചത്.

യുഡിഎഫിന്‍റെ അധീനതയിലുള്ള നഗരസഭയിൽ അധ്യക്ഷ പദം കേരളാ കോൺഗ്രസിനാണ്. ഇത് ജോസ് കെ.മാണി വിഭാഗത്തിന് നേരത്തെ വിഭജിച്ച് നൽകിയിരുന്നു. എന്നാല്‍ പാർട്ടി രണ്ട് തട്ടിലായതിനാൽ നിലവിൽ സ്ഥാനം ഒഴിയേണ്ടതില്ലെന്നാണ് ജോസ് കെ.മാണി പക്ഷത്തിന്‍റെ തീരുമാനം.

ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷനെതിരെ അവിശ്വാസത്തിനൊരുങ്ങി ജോസഫ് വിഭാഗം

നഗരസഭയിൽ ആറിൽ നാല് ഭൂരിപക്ഷം തങ്ങൾക്കാണെന്നും അതിനാൽ തന്നെ മുൻ ധാരണപ്രകാരം നഗരസഭാ അധ്യക്ഷ പദം വിട്ടുനൽകണമെന്നുമാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. സി.എഫ്.തോമസിന്‍റെ സഹോദരൻ സാജൻ ഫ്രാൻസിസാണ് ധാരണ പ്രകാരം ചെയർമാനാകേണ്ടിയിരുന്നത്. ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം പ്രസിഡന്‍റുമാരുടെയും കൗൺസിലർമാരുടെയും സംയുക്ത യോഗത്തിലാണ് ജോസ് വിഭാഗത്തിനെതിരെ അവിശ്വാസം കൊണ്ടുവരാൻ തീരുമാനമായത്.

Intro:ചങ്ങനാശ്ശേരി നഗരസഭാ അദ്യക്ഷനെതിരെ അവിശ്വാസത്തിനൊരുങ്ങി ജോസഫ് പക്ഷംBody:ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസത്തിനൊരുങ്ങി ജോസഫ് വിഭാഗം.യു ഡി എഫ് ധാരണകൾ തെറ്റിച്ച് ജോസ് കെ മാണി പക്ഷം നേതാവ് ലാലിച്ചൻ കുന്നിപ്പറമ്പിൽ നാഗരസഭാ അദ്യക്ഷനായി തുടരുന്ന സഹചര്യത്തിലാണ് അണ് അവിശ്വാസം കൊണ്ടുവരാൻ ജോസഫ് വിഭാഗം തീരുമാനിച്ചത്. യു ഡി എഫ് ന്റെ അധീനതയിലുള്ള നഗരസഭയിൽ അദ്യക്ഷപതം കേരളാ കോൺഗ്രസിനാണ്. ഈ കാലയളവ് ജോസഫ് ജോസ് കെ.മാണി പക്ഷത്തിന് വിഭജിച്ച് നൽകിയിരുന്നു.പാർട്ടി രണ്ട് തട്ടിലായതിനാൽ നിലവിൽ സ്ഥാനം ഒഴിയേണ്ടതില്ല എന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം

ബൈറ്റ് (സണ്ണി തെക്കെടം ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ്)

എന്നാൽ നഗരസഭയിൽ ആറിൽ നാല് ഭൂരിപക്ഷം തങ്ങൾക്കാണന്നും. അതിനാൽ തന്നെ മുൻ ധാരണപ്രകാരം നഗരസഭാ അദ്യക്ഷ പതം വിട്ടുനൽകണമെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ അവശ്യം.സി എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസാണ് ധാരണ പ്രകാരം ചെയർമാനാകേണ്ടിയിരുന്നത്. ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം പ്രസിഡന്റ്മ്മാരുടെയും കൗൺസിലർമ്മാരുടെയും സംയുക്ത യോഗത്തിലാണ് ജോസ് പക്ഷത്തിനെതിരെ അവിശ്വാസം കൊണ്ടുവരാൻ തീരുമാനമായത്.

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.