കോട്ടയം: തർക്കം നിലനിന്ന മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കൂടി തീരുമാനിച്ചതോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാർഥി നിർണയം പൂർത്തിയായി. ഏറ്റുമാനൂർ, ചങ്ങനാശേരി, കടുത്തുരുത്തി എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഒടുവിൽ തീരുമാനിച്ചത്. തർക്കം നിലനിന്ന ഏറ്റുമാനൂരിൽ അഡ്വ. പ്രിൻസ് ലൂക്കോസും, ചങ്ങനാശ്ശേരിയിൽ വി.ജെ. ലാലിയും, തൊടുപുഴയിൽ പി.ജെ.ജോസഫും ജനവിധി തേടും.
പത്ത് നിയമസഭ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ മത്സരിക്കാനൊരുങ്ങുന്നത്. കടുത്തുരുത്തിയിൽ അഡ്വ. മോൻസ് ജോസഫ്, ഇടുക്കിയിൽ അഡ്വ.കെ.ഫ്രാൻസിസ് ജോർജ്ജ് ഇരിങ്ങാലക്കുടയിൽ അഡ്വ.തോമസ് ഉണ്ണിയാടൻ, കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട്ടിൽ അഡ്വ. ജേക്കബ് ഏബ്രാഹാം, തിരുവല്ലയിൽ കുഞ്ഞുകോശി പോൾ
തൃക്കരിപ്പൂരിൽ എം.പി ജോസഫ് എന്നിവരാണ് യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സര രംഗത്തുള്ളത്.