ETV Bharat / state

'രണ്ടില' രണ്ടായി; ജോസ് കെ മാണി പുറത്തെന്ന് പി ജെ ജോസഫ്

author img

By

Published : Jun 16, 2019, 7:03 PM IST

ഇന്ന് വിളിച്ച് ചേര്‍ത്ത സംസ്ഥാന സമിതി യോഗം നിയമ വിരുദ്ധമാണെന്ന് പി ജെ ജോസഫ് പറഞ്ഞു.

pj

കോട്ടയം: കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബദല്‍ സംസ്ഥാന സമിതി യോഗം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗം പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയിക്കഴിഞ്ഞുവെന്നും പാര്‍ട്ടി പിളര്‍ന്നെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ഇന്ന് വിളിച്ചുചേര്‍ത്ത സംസ്ഥാന സമിതി യോഗം നിയമവിരുദ്ധമാണ്. സംസ്ഥാന സമിതി യോഗം വിളിച്ച് ചേര്‍ക്കാനുള്ള അധികാരം പാര്‍ട്ടി ചെയര്‍മാനോ വര്‍ക്കിങ് ചെയര്‍മാനോ അല്ലെങ്കില്‍ വര്‍ക്കിങ് ചെയര്‍മാന്‍ നിയോഗിക്കുന്ന ആള്‍ക്കോ ആണ്. പാര്‍ട്ടിക്ക് ഒരു ഭരണഘടന ഉണ്ടെന്നും അത് അനുസരിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്നെടുത്ത തീരുമാനങ്ങള്‍ നിലനില്‍ക്കുന്നതല്ല. യോഗത്തില്‍ പങ്കെടുത്തവരാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. പോഷക സംഘടന നേതാക്കളാരും യോഗത്തില്‍ പങ്കെടുത്തില്ല. യോഗം ഒരു ആള്‍ക്കൂട്ടം മാത്രമായിരുന്നു. ഒരു ആള്‍ക്കൂട്ടം എടുത്ത തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗം വിളിക്കുന്നവര്‍ സ്വയം പുറത്തേക്കെന്ന് പി ജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.