കോട്ടയം: ലൗ ജിഹാദിനെതിരെ കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ (കെസിബിസി). ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപളളി പറഞ്ഞു. മതത്തിന് പുറത്തുളള പ്രണയത്തെയോ വിവാഹത്തെയോ സഭ എതിർക്കുന്നില്ല. എന്നാൽ സമ്മർദ്ദം ചെലുത്തിയുളള മതംമാറ്റം അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ മുന്‍പും പുറത്തു വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിനെ കുറിച്ച് ഒരു ചാനൽ അഭിമുഖത്തില്‍ ജോസ് കെ മാണി പരാമർശിച്ചിരുന്നു. അതേതുടർന്നാണ് അദ്ദേഹത്തെ പിന്തുണച്ച് കെസിബിസി രംഗത്തെത്തിയത്.
ലൗ ജിഹാദ് വിഷയം; സമ്മര്‍ദ്ദം ചെലുത്തിയുള്ള മതംമാറ്റം അംഗീകരിക്കാനാവില്ലെന്ന് കെസിബിസി
ലവ് ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ടെന്നും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണമെന്നും കെസിബിസി