ETV Bharat / state

പി.സി ജോർജിന്‍റെ അറസ്റ്റില്‍ രാഷ്‌ട്രീയമില്ല, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ; കാനം രാജേന്ദ്രൻ - പി സി ജോർജിന്‍റെ അറസ്റ്റ്

ബ്ലാക്ക് മെയിൽ രാഷ്‌ട്രീയത്തിൽ പാര്‍ട്ടിക്ക് താൽപര്യമില്ലെന്നും കാനം

kanam rajendran on p c georges arrest  P C George arrested  P C George  Congress  CPI  CPM  Kanam Rajendran  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  പി സി ജോർജിന്‍റെ അറസ്റ്റ്  പി സി ജോർജ്
പി.സി ജോർജിന്‍റെ അറസ്റ്റില്‍ രാഷ്‌ട്രീയമില്ല, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ; കാനം രാജേന്ദ്രൻ
author img

By

Published : Jul 3, 2022, 12:48 PM IST

കോട്ടയം: പി.സി ജോർജിന്‍റെ അറസ്റ്റ് കേരളത്തിലെ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബ്ലാക്ക് മെയിൽ രാഷ്‌ട്രീയത്തിൽ പാര്‍ട്ടിക്ക് താൽപര്യമില്ലെന്നും അതുകൊണ്ടാണ് പി.സിയുടെ അറസ്റ്റ് വിഷയത്തില്‍ കൂടുതൽ പ്രതികരിക്കാത്തതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കോട്ടയത്ത്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനം രാജേന്ദ്രൻ പ്രതികരിക്കുന്നു

നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. പി.സി ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെയെന്നും വെറുതെ ഓരോന്ന് പറയുന്നതിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Also Read 'മുഖ്യമന്ത്രിയും മകളും സാമ്പത്തിക റാക്കറ്റിലെ പങ്കാളികൾ': വീണ്ടും ആരോപണം ഉന്നയിച്ച് പിസി ജോർജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.