ETV Bharat / state

'കക്കുകളി'യും 'കേരള സ്‌റ്റോറി'യും പുകയുന്നു ; നിരോധിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍ - കക്കുകളി നാടകത്തിനെതിരെ

നിരോധന ആവശ്യവുമായി മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മനും യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിലുമാണ് രംഗത്തെത്തിയത്

Kakkukali and Kerala Story  Kakkukali  Kerala Story  leaders raises action to ban  Socio political leaders  കക്കുകളി  കേരള സ്‌റ്റോറി  നിരോധിക്കണമെന്ന ആവശ്യവുമായി  കൂടുതല്‍ നേതാക്കള്‍ രംഗത്ത്  യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ  മലങ്കര അസോസിയേഷൻ  മലങ്കര  കക്കുകളി നാടകത്തിനെതിരെ  നാടകത്തിന് പ്രദർശനാനുമതി
'കക്കുകളി'യും 'കേരള സ്‌റ്റോറി'യും പുകയുന്നു; നിരോധിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്
author img

By

Published : May 3, 2023, 6:05 PM IST

പ്രതികരണവുമായി നേതാക്കള്‍

കോട്ടയം : കക്കുകളി നാടകത്തിനെതിരെ പ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍. ക്രൈസ്‌തവ സന്യാസി സമൂഹത്തിന്‍റെ നിസ്വാർഥ സേവനങ്ങളെ അവഹേളിക്കാനും സമൂഹമധ്യത്തിൽ അവരെ ദുർമാർഗികളായി ചിത്രീകരിക്കുവാനും ഉദ്യമിക്കുന്ന കക്കുകളി എന്ന നാടകത്തിന് പ്രദർശനാനുമതി നിഷേധിക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തിന് അപമാനമായ ഇത്തരം പ്രവണതകൾ മുളയിലേ നുള്ളേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംയമനം ബലഹീനതയായി കാണരുത് : നാടകം അതിജീവനത്തിന്‍റെ കഥയാണ് പറയുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തെറ്റിദ്ധാരണയുടെ പുകമറയാണ് യഥാർഥത്തിൽ സൃഷ്‌ടിക്കുന്നത്. കേരളത്തിലെ ക്രൈസ്‌തവ സമൂഹം കാലങ്ങളായി പുലർത്തുന്ന സംയമനം ബലഹീനതയായി കാണരുത്. നാടകത്തിന് പ്രദർശനാനുമതി ഇനിയും നൽകരുതെന്നും സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ബിജു ഉമ്മൻ വ്യക്തമാക്കി. അതേസമയം ക്രിസ്ത്യൻ സന്യസ്ഥ സമൂഹത്തെ അപമാനിച്ചുകൊണ്ട് പ്രദർശനം നടത്തുന്ന കക്കുകളി നാടകത്തിന്‍റെയും കേരളത്തിൽ മത വിദ്വേഷത്തിന്‍റെ വിത്ത് പാകുന്ന കേരള സ്റ്റോറിയുടെയും പ്രദർശനങ്ങൾ തടയാൻ ഇടത് സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തി.

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് : പരിപാവനമായ ശബരിമലയിൽ സ്ത്രീകളെ കയറ്റി വിശ്വാസത്തെ തകർക്കാൻ മുൻകൈയെടുത്ത സിപിഎം ഇപ്പോൾ കക്കുകളി നാടകം കണ്ട് ആസ്വദിക്കുകയാണ്. കേരള സ്‌റ്റോറി സിനിമയ്ക്ക് അനുമതി നൽകിയിരിക്കുന്നത് നിരീശ്വരവാദികൾ കേരളം ഭരിക്കുന്നതിനാലാണ്. ന്യൂനപക്ഷ സംരക്ഷകർ എന്നുപറഞ്ഞ് എൽഡിഎഫിൽ ചേക്കേറി അധികാരത്തിന്‍റെ ഭാഗമായ ജോസ് കെ.മാണിയും കൂട്ടരും വിവാദ നാടകവും സിനിമയും നിരോധിക്കാൻ നിവേദനം നൽകുകയല്ല വേണ്ടതെന്നും, മറിച്ച് നിരോധിക്കാൻ തീരുമാനിക്കുകയാണ് വേണ്ടതെന്നും സജി മഞ്ഞക്കടമ്പില്‍ കൂട്ടിച്ചേര്‍ത്തു.

വിമര്‍ശിച്ച് മലങ്കരയും : നാടകം നിരോധിക്കണമെന്ന ക്രൈസ്‌തവ സഭകളുടെ ആവശ്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നറിയിച്ച് സിറോ മലങ്കര സഭ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ക്രൈസ്‌തവ പുരോഹിതരെ അപമാനിക്കുന്നതാണ് നാടകത്തിലെ ഉള്ളടക്കമെന്നും പ്രത്യേകമായ ഒരു കലാമൂല്യവും നാടകം മുന്നോട്ടുവയ്ക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ക്രൈസ്‌തവ സന്യാസിമാരെ അപമാനിക്കുകയും പൊതുസമൂഹത്തിൽ ഇകഴ്‌ത്തി കാണിക്കുകയും ചെയ്യുന്ന സമീപനമാണ് നാടകത്തിന്‍റേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സഭയേയും വൈദികരെയും വിമർശിക്കുന്നതല്ല പ്രശ്‌നമെന്നും സന്യാസത്തെ ലൈംഗികവത്കരിച്ച് പൊതുസമൂഹത്തിൽ അവഹേളിക്കുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

എന്താണ് കക്കുകളി : ആലപ്പുഴയിലെ നെയ്‌തല്‍ എന്ന നാടകസംഘം അവതരിപ്പിച്ച മലയാള നാടകമാണ് 'കക്കുകളി'. എഴുത്തുകാരനും ആലപ്പുഴ കുടുംബ കോടതിയിലെ മുന്‍ സീനിയർ ക്ലാര്‍ക്കുമായ ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ കഥയാണ് കക്കുകളി എന്ന നാടകമായി അവതരിപ്പിച്ചത്. കെസിബിസി തന്നെ പുരസ്‌കാരം നല്‍കിയിട്ടുള്ള കഥ നാടകമായതോടെ, സംഗീതനാടക അക്കാദമിയുടെ രാജ്യാന്തര നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിൽ അവതരിപ്പിച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. തുടര്‍ന്ന് കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കുന്നതാണ് 'കക്കുകളി' എന്നും നാടകത്തിൻ്റെ പ്രദർശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ക്രൈസ്‌തവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.