ETV Bharat / state

അഗ്നിപഥ് പ്രതിഷേധങ്ങൾക്ക് പിന്നിൽ ഇടത്-ജിഹാദി-അർബൻ നക്‌സലുകൾ: കെ.സുരേന്ദ്രൻ

പദ്ധതി നടപ്പാക്കുന്നത് വഴി ചില ആർമി റിക്രൂട്ടിങ് ഏജൻസി നടത്തിപ്പുകാർക്ക് മാത്രമേ ബുദ്ധിമുട്ട് ഉണ്ടാവുകയുളളൂവെന്ന് കെ.സുരേന്ദ്രൻ

left jihadi urban naxal gang behind agnipath protest  bjp state president k surendran on agnipath  അഗ്നിപഥ് പ്രതിഷേധം കെ സുരേന്ദ്രൻ  അഗ്നിപഥ് സമരം ബിജെപി സംസ്ഥാന പ്രസിഡന്‍റ്  ഇടത് ജിഹാദി അർബൻ നക്‌സൽ സമരം  അഗ്നിപഥ് പദ്ധതി  what is agneepath scheme  agneepath protest live  agneepath yojana protest  agneepath scheme army  Agnipath Recruitment Scheme  agneepath scheme for army recruitment  Agnipath scheme protest  Agnipath recruitment new age limit  Agnipath scheme controversy  Army recruitment 2022 news  Agnipath scheme protest reason  Agnipath army recruitment plan
അഗ്നിപഥ് പ്രതിഷേധങ്ങൾക്ക് പിന്നിൽ ഇടത്-ജിഹാദി-അർബൻ നക്‌സലുകൾ: കെ.സുരേന്ദ്രൻ
author img

By

Published : Jun 18, 2022, 4:37 PM IST

കോട്ടയം: അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ സമരം നടത്തുന്നത് മോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. മോദി സർക്കാർ എന്ത് ചെയ്‌താലും മെറിറ്റ് നോക്കാതെ എതിർക്കുക എന്നത് ഇത്തരക്കാരുടെ സ്ഥിരം കലാപരിപാടിയാണ്. കേരളത്തിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ ഇടത്-ജിഹാദി-അർബൻ നക്‌സൽ കൂട്ടുകെട്ട് ആണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

രാജ്യത്തെ യുവാക്കൾക്ക് വലിയ പ്രതീക്ഷ നൽകുന്ന പദ്ധതിയാണിത്. സമരത്തിന് പിന്നിൽ വലിയ ഗ്യാങ് പ്രവർത്തിക്കുകയാണ്. സമരങ്ങൾ സമാധാനപരമല്ല. തെറ്റിദ്ധാരണയുടെ പുറത്താണ് സമരമെന്നും കെ.സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നത് വഴി ചില ആർമി റിക്രൂട്ടിങ് ഏജൻസി നടത്തിപ്പുകാർക്ക് മാത്രമേ ബുദ്ധിമുട്ട് ഉണ്ടാവുകയുളളൂ. പല രാജ്യങ്ങളിലും നിർബന്ധിത സൈനിക സേവനമാണ്. എന്നാൽ ഇന്ത്യയിൽ അത്തരത്തില്‍ ഒന്നുമില്ല. എല്ലാവരും പദ്ധതിയെ സ്വാഗതം ചെയ്യണമെന്നും സമ്മർദത്തിന് വഴങ്ങിയുള്ള സമരത്തിൽ നിന്ന് പിന്മാറണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Also Read: അഗ്നിപഥ് പദ്ധതി പൂർണമായി ഉപേക്ഷിക്കണം; സൈന്യത്തിലും കോർപ്പറേറ്റ് വത്‌കരണമെന്ന് വി.ഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.