കോട്ടയം : സെക്രട്ടറിയേറ്റിലെ തീപിടുത്തമുണ്ടായ ഭാഗം സന്ദർശിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യ്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം. എരുമേലിയിൽ മുൻ ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.കോട്ടയം നഗരത്തിൽ ജില്ല പ്രസിഡന്‍റ് നോബിൾ മാത്യൂവിന്‍റെ നേതൃത്വത്തിലായിരുന്നു പന്തം കൊളുത്തി പ്രകടനം. കോട്ടയം ടൗണിലും പ്രവർത്തകർ പ്രധിഷേധ പ്രകടനം നടത്തി .അതെ സമയം എരുമേലിയിൽ നടന്ന പ്രതിഷേധം റോഡുപരോധത്തിലേക്ക് വഴി തിരിഞ്ഞതോടെ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യ്ത് നീക്കി.സംഭവത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ബി.ജെ.പി ജില്ല നേതൃത്വത്തിന്‍റെ തീരുമാനം.
കെ.സുരേന്ദ്രന്‍റെ അറസ്‌റ്റ് : കോട്ടയത്ത് വ്യാപക പ്രതിഷേധം - bjp protest
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി
![കെ.സുരേന്ദ്രന്‍റെ അറസ്‌റ്റ് : കോട്ടയത്ത് വ്യാപക പ്രതിഷേധം ബി.ജെ.പി പ്രതിഷേധം കെ.സുരേന്ദ്രന്‍റെ അറസ്‌റ്റ് കോട്ടയത്ത് വ്യാപക പ്രതിഷേധം കോട്ടയത്ത് പ്രവർത്തകരുടെ പന്തം കൊളുത്തി പ്രകടനം കോട്ടയത്ത് പന്തം കൊളുത്തി പ്രകടനം k surendran bjp protest kottayam bjp protest bjp](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8558082-thumbnail-3x2-ktmnew.jpg?imwidth=3840)