ETV Bharat / state

സർവേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു; നട്ടാശേരിയിൽ സംഘർഷാവസ്ഥ

author img

By

Published : Mar 21, 2022, 2:02 PM IST

തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ബിജെപി കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തുണ്ട്.

k rail survey locals blocked officials in nattassery  k rail survey  nattassery k rail protest  കെ റെയിൽ സർവേ കല്ല്  നട്ടാശേരി കെ റെയിൽ പ്രതിഷേധം
സർവേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു; നട്ടാശേരിയിൽ സംഘർഷാവസ്ഥ

കോട്ടയം: നട്ടാശേരിയിൽ കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. നട്ടാശേരി കുഴിവേലിപടിയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥ സംഘത്തിന്‍റെ വാഹനം നാട്ടുകാർ തടഞ്ഞു. പ്രായമായ സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായെത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചിരിക്കുകയാണ്.

തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ബിജെപി കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രദേശത്ത് 80ഓളം വീടുകളെയാണ് സിൽവർ ലൈൻ ബാധിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കിയത്.

കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിൽ നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയിരിക്കുന്നത്. സംഘർഷാവസ്ഥയെ തുടർന്ന് ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്‌.

Also Read: കെ റെയില്‍ കുറ്റികള്‍ പിഴുത് മാറ്റി യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകുമെന്ന് വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.