ETV Bharat / state

ജൂബിലിയാഘോഷത്തിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ - കോളജ് ജൂബിലിയാഘോഷം

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രണ്ട് കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിർമിച്ച്‌ നല്‍കും

Mar Augustinos College, Ramapuram  രാമപുരം മാര്‍ ആഗസ്‌തിനോസ് കോളജ്  കോട്ടയം  kottayam  എബ്രിഡ് ഷൈൻ  abrid sheine  കോളജ് ജൂബിലിയാഘോഷം  jubilee celebration in college ramapuram
ജൂബിലിയാഘോഷത്തിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച് രാമപുരം മാര്‍ ആഗസ്‌തിനോസ് കോളജ്
author img

By

Published : Jan 29, 2020, 6:03 PM IST

കോട്ടയം: രാമപുരം മാര്‍ ആഗസ്‌തിനോസ് കോളജിൽ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രണ്ട് കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിർമിച്ച്‌ നല്‍കുന്നതിനുള്ള ധനസമാഹരണത്തിന് തുടക്കമായി.

ജൂബിലിയാഘോഷത്തിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച് രാമപുരം മാര്‍ ആഗസ്‌തിനോസ് കോളജ്

സംവിധായകൻ എബ്രിഡ് ഷൈൻ, താരങ്ങളായ നീത പിള്ള, അജു ബാലചന്ദ്രന്‍, സോണറ്റ് ജോസ്, റോഷ്‌നി അലന്‍ എന്നിവരാണ് ധനസമാഹരണത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയത്. പ്രശസ്‌ത സംവിധായകനെയും താരങ്ങളെയും നേരില്‍ കണ്ടതിന്‍റെ ആവേശത്തിലായിരുന്നു വിദ്യാർഥികളും അധ്യാപകരും. മാനേജര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രിന്‍സിപ്പാള്‍ ഡോ. ജോസഫ് വി.ജെ., വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, ബര്‍സാര്‍ ഷാജി ആറ്റുപുറത്ത്, വിനോദ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Intro:Body:രാമപുരം മാര്‍ ആഗസ്തിനോസ് കോളേജിന്റെ ജൂബിലിയോടനുബന്ധിച്ച് കോളേജ് നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പുതുമുഖ സിനിമാ താരങ്ങള്‍ നിര്‍വ്വഹിച്ചു. ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് കോളേജ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്.

പ്രശസ്ത സംവിധായകനെയും താരങ്ങളെയും നേരില്‍ കണ്ടതിന്റെ ആവേശത്തിലായിരുന്നു മാര്‍ ആഗസ്തിനോസ് കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. 1983, പൂമരം, ആക്ഷന്‍ ഹീറോ ബിജു, ദി കുങ്ഫൂ മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ എബ്രിഡ് ഷൈന്‍, താരങ്ങളായ നീത പിള്ള, അജു ബാലചന്ദ്രന്‍, സോണറ്റ് ജോസ്, റോഷ്‌നി അലന്‍ എന്നിവരാണ് കോളേജിലെത്തിയത്.

താരങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. മാര്‍ ആഗസ്തിനോസ് കോളേജിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ട് കുടുംബാംഗങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ധനസമാഹരണത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വച്ച് എബ്രിഡ് ഷൈന്‍ നിര്‍വ്വഹിച്ചു.

മാനേജര്‍ ഫാ. ജോര്‍ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍, പ്രിന്‍സിപ്പാള്‍ ഡോ. ജോസഫ് വി.ജെ., വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, ബര്‍സാര്‍ ഷാജി ആറ്റുപുറത്ത്, വിനോദ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Check byte - Abrid Shine,, Neetha PillaiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.