കോട്ടയം: പാലാ നഗര ഹൃദയത്തില്‍ രൂപപ്പെട്ട കുഴിയടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഒറ്റയാള്‍ സമരവുമായി പാലാ പൗരാവകാശ സമിതി പ്രസിഡന്‍റ് ജോയി കളരിക്കന്‍. ടൗണ്‍ റോഡില്‍ നിന്നും ടൗണ്‍ ബസ്റ്റാന്‍ഡിന് സമീപത്തുകൂടി റിവര്‍വ്യൂ റോഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടത്.
വലിയ വാഹനങ്ങൾ നിരോധിച്ച റോഡിൽ ടിപ്പര്‍ അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതാണ് റോഡ് തകരാൻ കാരണമായത്. റോഡ് തകര്‍ന്ന് അപകടാവസ്ഥയിലെത്തിയിട്ടും നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജോയി കളരിക്കന്‍ സത്യാഗ്രഹ സമരം നടത്തിയത്. ഉച്ചയ്ക്കത്തെ പൊരിവെയിലില്‍ ജോയി നടത്തിയ സമരം ഒടുവില്‍ ഫലം കണ്ടു. കോണ്‍ക്രീറ്റ് മിശ്രിതം എത്തിച്ച് കുഴി മൂടിയോടെയാണ് ജോയി സമരം അവസാനിപ്പിച്ചത്.