ETV Bharat / state

ട്രാക്‌ടർ റാലി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീതായിരിക്കുമെന്ന് ജോസ് കെ.മാണി - ജോസ് കെ.മാണി

കര്‍ഷക ആവശ്യങ്ങള്‍ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും ജോസ് കെ. മാണി പറഞ്ഞു

jose k mani about delhi tractor rally  warning against anti-farmer policies  ട്രാക്‌ടർ റാലി  ജോസ് കെ.മാണി  കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം
ട്രാക്‌ടർ റാലി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീതായിരിക്കും: ജോസ് കെ.മാണി
author img

By

Published : Jan 22, 2021, 9:27 PM IST

കോട്ടയം: റിപ്പബ്ലിക്ക് ദിനത്തില്‍ ഡൽഹിയിൽ നടക്കുന്ന ട്രാക്‌ടർ റാലി കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള താക്കീതായിരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്താംവട്ട ചര്‍ച്ചയിലും കര്‍ഷക ആവശ്യങ്ങള്‍ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫന്‍ ജോര്‍ജ് , ജോബ് മൈക്കിള്‍, പി.എം മാത്യു, വിജി എം.തോമസ്, ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം, സാജന്‍ തൊടുക, ജോജി കുറത്തിയാടൻ തുടങ്ങിയവര്‍ സംസാരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.