ETV Bharat / state

സംസ്‌കാര ചടങ്ങിനെച്ചൊല്ലി തർക്കം ; കോട്ടയത്ത് യാക്കോബായ - ഓർത്തഡോക്‌സ് സംഘർഷം - സംഘർഷം

യാക്കോബായ വിശ്വാസിയുടെ സംസ്‌കാര ചടങ്ങിനെച്ചൊല്ലി കോട്ടയം തിരുവാർപ്പ് മർത്തശ്‌മുനി പള്ളിയിൽ സംഘർഷം. സംസ്‌കാര ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾക്കെത്തിയവരെ പള്ളിയ്ക്കുള്ളിൽ പൂട്ടിയിട്ടെന്ന് പരാതി

jacobite  orthodox  jacobite orthodox clash  thiruvarpp  marthasmooni church  kottayam  സംസ്‌കാര ചടങ്ങിനെച്ചൊല്ലി തർക്കം  പള്ളിക്കുള്ളിൽ പൂട്ടിയിട്ടെന്ന് വിമർശനം  കോട്ടയം തിരുവാർപ്പ് മർത്തശ്‌മുനി പള്ളി  കോട്ടയം  തിരുവാർപ്പ്  മർത്തശ്‌മുനി പള്ളി  യാക്കോബായ  ഓർത്തഡോക്‌സ്  സംഘർഷം  യാക്കോബായ ഓർത്തഡോക്‌സ് സംഘർഷം
സംസ്‌കാര ചടങ്ങിനെച്ചൊല്ലി തർക്കം; കോട്ടയത്ത് യാക്കോബായ ഓർത്തഡോക്‌സ് സംഘർഷം,യാക്കോബായ വിശ്വാസികളെ പള്ളിക്കുള്ളിൽ പൂട്ടിയിട്ട് പ്രതിഷേധം
author img

By

Published : Sep 14, 2022, 7:31 AM IST

കോട്ടയം : യാക്കോബായ വിശ്വാസിയുടെ സംസ്‌കാര ചടങ്ങിന് കല്ലറ ക്രമീകരിക്കാൻ എത്തിയ തൊഴിലാളികളെയും ബന്ധുക്കളെയും പൂട്ടിയിട്ടെന്ന് പരാതി. തിരുവാർപ്പ് മർത്തശ് മുനി പള്ളിയില്‍ ഒരു വിഭാഗം ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ തങ്ങളെ പൂട്ടിയിട്ടെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. ചൊവ്വാഴ്‌ച (13-9-2022) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

പ്രദേശത്ത് സംഘർഷാവസ്ഥ കണക്കിലെടുത്ത്, കോട്ടയം വെസ്‌റ്റ് കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തി. പ്രദേശവാസിയായ യാക്കോബായ സഭ വിശ്വാസി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകൾ മർത്തശ്‌മുനി പള്ളിയിൽ ഇന്നാണ്(14-9-2022) നിശ്ചയിച്ചിരുന്നത്.

സംസ്‌കാര ചടങ്ങിനെച്ചൊല്ലി തർക്കം; കോട്ടയത്ത് യാക്കോബായ ഓർത്തഡോക്‌സ് സംഘർഷം

ഇതിനായി വിശ്വാസികളും ബന്ധുക്കളുമായ അഞ്ചുപേർ ഉച്ചയോടെ പള്ളിയിൽ എത്തി. സെമിത്തേരിയിൽ കല്ലറ ഉയർത്തി ക്രമീകരണങ്ങൾ ചെയ്യുന്നതിനും, മഴ പെയ്‌താൽ സംസ്‌കാര ചടങ്ങുകൾ മുടക്കമില്ലാതെ നടക്കാൻ പന്തലിടുന്നതിനും വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത്. ഈ സമയം പള്ളിയ്ക്കുള്ളിൽ കയറിയ ഇവരെ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ പൂട്ടുകയായിരുന്നുവെന്നാണ് ആരോപണം.

ഇവരെ പൂട്ടിയിട്ട ശേഷം ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ പള്ളിയ്ക്ക് പുറത്തുനിന്ന് ബഹളമുണ്ടാക്കിയതായും, ഇവരെ പുറത്തേയ്ക്ക് ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞതായും പറയുന്നു. തുടർന്ന് യാക്കോബായ സഭാ വിശ്വാസികൾ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായും ചർച്ച നടത്തി. തുടർന്നാണ് ഗേറ്റ് തുറന്ന് നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.