ETV Bharat / state

രൂക്ഷമായ കാറ്റ് : പാലായിൽ വൻ നാശനഷ്ടം - ചുഴലിക്കാറ്റ്

വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

Hurricane; Massive damage in Pala  Hurricane  ചുഴലിക്കാറ്റ്; പാലായിൽ വൻ നാശനഷ്ടം  ചുഴലിക്കാറ്റ്  നാശനഷ്ടം
ചുഴലിക്കാറ്റ്; പാലായിൽ വൻ നാശനഷ്ടം
author img

By

Published : May 15, 2021, 11:39 AM IST

Updated : May 15, 2021, 11:57 AM IST

കോട്ടയം: പാലായുടെ വിവിധ മേഖലകളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം. പടിഞ്ഞാറ്റിന്‍കര, പാളയം മേഖലയില്‍ കാറ്റ് വന്‍ നാശം വിതച്ചു. വന്‍മരങ്ങള്‍ നിലംപൊത്തുകയും റബ്ബര്‍ മരങ്ങൾ കടപുഴകുകയും ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണമായും വിഛേദിക്കപ്പെട്ടു. പലയിടത്തും ഗതാഗതം സ്തംഭിച്ചു. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. കാറ്റ് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നഷ്ടങ്ങള്‍ വിതച്ചു.

ചുഴലിക്കാറ്റ്; പാലായിൽ വൻ നാശനഷ്ടം

Also Read: വലിയതുറ പാലത്തിന് ചരിവ് ; തൂണുകൾ താഴ്ന്ന നിലയില്‍

വള്ളിച്ചിറയില്‍ വന്‍ വൃക്ഷങ്ങള്‍ കടപുഴകി വീണ് പാലാ-വൈക്കം റൂട്ടില്‍ ഗതാഗതം നിലച്ചു. ഫയര്‍ഫോഴ്‌സ്, വൈദ്യുതി വകുപ്പ് ഉദ്യോസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മേലമ്പാറയിലും കാറ്റ് നഷ്ടങ്ങള്‍ വരുത്തി. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്ന് വരുന്നു.

Last Updated : May 15, 2021, 11:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.