ETV Bharat / state

കോട്ടയത്ത് ഹോട്ടൽ ജീവനക്കാരന് പൊലീസ് മർദ്ദനം

മര്‍ദ്ദനം തിരുനക്കര സ്റ്റാന്‍ഡിന് സമീപത്ത് വെച്ചെന്ന് പരാതിക്കാരനായ കൊല്ലം സ്വദേശി സലാം.

author img

By

Published : Oct 10, 2019, 11:53 AM IST

Updated : Oct 10, 2019, 12:48 PM IST

കോട്ടയത്ത് ഹോട്ടൽ ജീവനക്കാരന് പോലീസ് മർദ്ദനം

കോട്ടയം: ഹോട്ടല്‍ ജീവനക്കാരനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശി സലാമിനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ കഴുത്തിലും പുറത്തും അടിയേറ്റതിന്‍റെ പാടുകളുണ്ട്. രാത്രികാല പരിശോധനക്കിടെയാണ് സംഭവം. നാഗമ്പടത്ത് ഹോട്ടല്‍ ജീവനക്കാരനായ സലാം സുഹൃത്തിനെ കാണാന്‍ തിരുനക്കര സ്റ്റാന്‍ഡിന് സമീപം എത്തിയതായിരുന്നു. ബൈക്കിലെത്തിയ പൊലീസുകാര്‍ വിവരങ്ങള്‍ ചോദിച്ച ശേഷം യാതൊരു പ്രകോപനവും കൂടാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് സലാം ആരോപിച്ചു.

കോട്ടയത്ത് ഹോട്ടൽ ജീവനക്കാരന് പൊലീസ് മർദ്ദനം

സലാമിന്‍റെ ഇടതു കൈയിലും തലയുടെ ഇടതുഭാഗത്തും പുറത്തും ലാത്തിക്ക് സമാനമായ ആയുധം ഉപയോഗിച്ച് അടിച്ച പാടുകളുണ്ട്. സംഭവം നടന്ന ശേഷം എസ്‌.ഐയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ശ്രമമുണ്ടായെന്നും സലാം പറഞ്ഞു. ഒത്തുതീര്‍പ്പിന് വഴങ്ങാതായതോടെ കള്ളക്കേസുകളിൽ കുടുക്കാന്‍ ശ്രമിച്ചു. ഏതെങ്കിലും തരത്തിൽ തന്നെ കുടുക്കുമോയെന്ന ഭയമുള്ളതായും സലാം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കലക്‌ടര്‍, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നല്‍കിയിട്ടുണ്ട്.

Intro:ഹോട്ടൽ ജീവനക്കാരന് പോലീസ് മർദ്ദനംBody:.കോട്ടയത്ത് ഹോട്ടല്‍ ജീവനക്കാരനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്നണ് പരാതി. കൊല്ലം സ്വദേശി സലാമിനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ കഴുത്തിലും പുറത്തും അടിയേറ്റതിന്റെ പാടുകളുണ്ട്. രാത്രികാല പരിശോധനയ്ക്കിടെയാണ് സംഭവം.നാഗമ്പടത്ത് ഹോട്ടല്‍ ജീവനക്കാരനാണ് കൊല്ലം സ്വദേശിയായ സലാം. സുഹൃത്തിനെ കാണാന്‍ തിരുന്നക്കര സ്റ്റാന്‍ഡിനു സമീപം എത്തിയതായിരുന്നു. സലാമിനോട് ബൈക്കിലെത്തിയ പോലീസുകാര്‍ വിവരങ്ങള്‍ ചോദിച്ച ശേഷം യാതൊരു പ്രകോപനവും കൂടാതെ  മര്‍ദ്ദിക്കുകയായിരുന്നെന്നാണ് സലാം പറയുന്നു.. 

ബൈറ്റ്

തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. സലാമിന്റെ ഇടതു കൈയിലും തലയുടെ ഇടതു ഭാഗത്തും പുറത്തും ലാത്തിക്കു സമാനമായ ആയുധം ഉപയോഗിച്ച് അടിച്ച പാടുകളുണ്ട്. സംഭവം നടന്ന ശേഷം എസ്‌ഐയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പു ശ്രമവും ഉണ്ടായെന്ന് സലാം പറയുന്നു.

ബൈറ്റ്. 

ഒത്തുതീര്‍പ്പിന് വഴങ്ങാതായതോടെ കള്ളക്കേസുകളിൽ കുടുക്കാന്‍ ശ്രമിച്ചു. ഏതെങ്കിലും തരത്തിൽ തന്നെ കുടുക്കുമോ എന്ന ഭയം ഉള്ളതായും സലാം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കലക്ടര്‍ DGP മനുഷ്യാവകാശകമ്മിഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

Conclusion:ഇ റ്റി.വി ഭാരത്
കോട്ടയം
Last Updated : Oct 10, 2019, 12:48 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.