ETV Bharat / state

എം.ജി വിവാദം; ഗവേഷക നിര്‍ബന്ധ ബുദ്ധി കാണിക്കരുതെന്ന് ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ - ദളിത്‌ വിദ്യാര്‍ഥിനിയുടെ സമരം

നന്ദകുമാര്‍ കളരിക്കലിനെ ഗവര്‍ണര്‍ വിശ്വസിച്ചിരിക്കുകയാണെന്ന് ഗവേഷക വിദ്യാര്‍ഥിനി.

mg university strike  governor response  kottayam university  mahathma gandhi university  dalit student strike  kottayam university strike  strike at kottayam  എംജി സര്‍വകലാശാല സമരം  ദളിത്‌ വിദ്യാര്‍ഥിനിയുടെ സമരം  കോട്ടയം സമരം
എംജി സര്‍വകലാശാല സമരം; ഗവേഷക നിര്‍ബന്ധബുദ്ധി കാണിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മ്‌ ഖാന്‍
author img

By

Published : Nov 7, 2021, 2:15 PM IST

Updated : Nov 7, 2021, 4:14 PM IST

കോട്ടയം: എംജി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനി നടത്തുന്ന സമരത്തില്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. എന്നാല്‍ ഗവേഷക നിര്‍ബന്ധബുദ്ധി കാണിക്കരുതെന്നും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍വകലാശാലകള്‍ കുടുംബാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ്. പ്രശ്‌നമെന്തായാലും പരിഹരിക്കാമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.ജി വിവാദം; ഗവേഷക നിര്‍ബന്ധ ബുദ്ധി കാണിക്കരുതെന്ന് ആരിഫ്‌ മുഹമ്മ് ഖാന്‍

അതേസമയം ഗവര്‍ണര്‍ തന്നെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും തന്‍റെ പരാതി മനസിലാക്കണമെന്നും ഗവേഷക വിദ്യാര്‍ഥിനി പ്രതികരിച്ചു. ഗവര്‍ണര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ കോട്ടയത്ത് വന്നിട്ടും ഗവര്‍ണര്‍ ഇതുവരെ സമര പന്തല്‍ സന്ദശിക്കാതിരുന്നത് ഖേദകരമാണ്. അദ്ദേഹം നന്ദകുമാർ കളരിക്കലിനെ വിശ്വസിച്ചിരിക്കുകയാണെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.

Read More: അധ്യാപകനെ നീക്കി; നടപടി സർക്കാർ ഇടപെടലിനെ തുടർന്ന്

സിപിഎം നേക്കാള്‍ക്കെതിരെയും ഗുരുതര ആരോപണമാണ് വിദ്യാര്‍ഥിനി ഉന്നയിച്ചത്. വകുപ്പ് മന്ത്രി വിഷയം പഠിച്ചിട്ടില്ലെന്നും സിപിഎമ്മിന് വിവാദത്തില്‍ കൃത്യമായ റോള്‍ ഉണ്ടെന്നും വിദ്യാര്‍ഥിനി ആരോപിച്ചു. മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ല സെക്രട്ടറിയായിരുന്നപ്പോള്‍ ഇപ്പോഴത്തെ മന്ത്രി വിഎന്‍ വാസവന്‍, നന്ദകുമാര്‍ കളരിക്കലിനായി ഇടപെട്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

Last Updated : Nov 7, 2021, 4:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.