ETV Bharat / state

ഏറ്റുമാനൂരിലെ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം; രണ്ടംഗ സംഘം മര്‍ദ്ദിച്ച് പണം കവര്‍ന്നു - goonda attack news

ഹോട്ടലിൽ സ്ഥാപിച്ച സിസിടിവിയിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു

ഗുണ്ടാ ആക്രമണം വാര്‍ത്ത  ഭീഷണിപ്പെടുത്തി പണം കവര്‍ന്നു വാര്‍ത്ത  goonda attack news  threatened and robbed of money news
ഗുണ്ടാ ആക്രമണം
author img

By

Published : Feb 1, 2021, 8:15 PM IST

കോട്ടയം: ഏറ്റുമാനൂരിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. കടയുടമ രാജു താരയേയും, ജീവനക്കാരെയും രണ്ടംഗ സംഘം മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തി. സംഘം കടയുടമയെയും ജീവനക്കാരെയും മര്‍ദ്ദിച്ച ശേഷമാണ് പണം കവര്‍ന്നത്.

ഹോട്ടലില്‍ നടന്ന ഗുണ്ടാ ആക്രമണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍.

സംഭവത്തില്‍ ഏറ്റുമാനൂർ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. ഗുണ്ട ആക്രമണത്തിനിടെ ജീവനക്കാരന് പരിക്കേറ്റു. ഹോട്ടലിൽ സ്ഥാപിച്ച സിസിടിവിയിൽ അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഏറ്റുമാനൂർ പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

ഞായറാഴ്‌ച രാത്രി മദ്യപിച്ചെത്തിയ രണ്ടുപേർ ഭക്ഷണം ചോദിച്ച് എത്തിയതോടെ ആണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. 10 മണിക്ക് കട അടയ്ക്കുകയാണന്ന് പറഞ്ഞതോടെ ഇവർ ഇറങ്ങി പോയ ശേഷം വീണ്ടും എത്തി അക്രമം അഴിച്ചു വിടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.