ETV Bharat / state

പൊലീസിനെ വെട്ടിച്ച് കടന്ന ഗുണ്ടകളെ ഓടിച്ചിട്ട് പിടികൂടി ഗാന്ധിനഗർ പൊലീസ് - goons arrested

വിവിധ സ്റ്റേഷനുകളിലായി മോഷണം, കഞ്ചാവ് കടത്ത്, ഗുണ്ട ആക്രമണം തുടങ്ങി അമ്പതിൽ അധികം കേസുകളിൽ പ്രതിയായ കെൻസ് സാബുവിനെയും കൂട്ടാളികളെയുമാണ് പൊലീസ് പിടികൂടിയത്.

gandhinagar police arrested goons  gandhinagar police  ഗാന്ധിനഗർ പൊലീസ്  പൊലീസിനെ വെട്ടിച്ച് കടന്ന ഗുണ്ടകളെ ഓടിച്ചിട്ട് പിടികൂടി ഗാന്ധിനഗർ പൊലീസ്  goons arrested  ഗുണ്ടകളെ പിടികൂടി
പൊലീസിനെ വെട്ടിച്ച് കടന്ന ഗുണ്ടകളെ ഓടിച്ചിട്ട് പിടികൂടി ഗാന്ധിനഗർ പൊലീസ്
author img

By

Published : Sep 9, 2021, 3:24 PM IST

കോട്ടയം: ഗാന്ധിനഗറില്‍ വെച്ച്‌ പൊലീസിനെ വെട്ടിച്ച്‌ കടന്ന ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ചു. നിരവധി കേസുകളില്‍ പ്രതിയായ വെട്ടൂര്‍ക്കവല കെന്‍സ് സാബുവിനെയും കൂട്ടാളികളെയുമാണ് പൊലീസ് ഓടിച്ചിട്ട് പിടിച്ചത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, കഞ്ചാവ് കടത്ത്, ഗുണ്ട ആക്രമണം തുടങ്ങി അമ്പതിൽ അധികം കേസുകളിൽ പ്രതിയാണ് കെൻസ് സാബു.

കഴിഞ്ഞ ചൊവ്വാഴ്‌ച കൂട്ടാളിയായ ഏറ്റുമാനൂരുള്ള ബിനുവിന്‍റെ വീട്ടില്‍ സാബു എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് സാബുവിനെ പിടികൂടാനായി സ്വകാര്യ കാറുകളിലായി ഗാന്ധിനഗര്‍ സിഐ കെ. ഷിജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഏറ്റുമാനൂരെത്തി. എന്നാല്‍ വീടുവളഞ്ഞ പൊലീസിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഗുണ്ട സംഘം വീട്ടില്‍ നിന്നും ഇറങ്ങി ഓടി.

സാബുവിനൊപ്പം വിവിധ കേസുകളില്‍ പ്രതികളായ തച്ചറുകുഴി ബിനു, ചെമ്പകപ്പാറ നിഖില്‍ ദാസ് എന്നിവരുമുണ്ടായിരുന്നു. പൊലീസിനെ വെട്ടിച്ച് ഓടിയ സാബു വഴിയരികിൽ കണ്ട ബൈക്ക് തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് കാറിൽ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.

കൂട്ടാളികളായ ബിനു, നിഖില്‍ ദാസ് എന്നിവരെയും പൊലീസ് പിടികൂടി.

AlsoRead:സാമൂഹ്യവിരുദ്ധര്‍ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.