ETV Bharat / state

പായിപ്പാട് മൂന്ന്‌ സുഹൃത്തുക്കള്‍ മരിച്ച നിലയിൽ - ആത്മഹത്യ

സുനിലിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും സത്യനെ സമീപത്തുള്ള തോട്ടിൽ മുങ്ങി മരിച്ച നിലയിലും ജയകുമാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലുമാണ്‌ കണ്ടെത്തിയത്‌.

കിളിമല  friends  dead  changanassery  kerala  kerala death  friends death kerala  ചങ്ങനാശേരി  തൂങ്ങിമരിച്ചു  മുങ്ങി മരിച്ചു  ആത്മഹത്യ  കൊലപാതകം
കിളിമലയിൽ അയല്‍വാസികള്‍ മരിച്ച നിലയിൽ
author img

By

Published : Oct 22, 2021, 5:26 PM IST

Updated : Oct 22, 2021, 5:53 PM IST

ചങ്ങനാശേരി: തൃക്കൊടിത്താനം കിളിമല എസ് എൻ ഡി പി ശ്‌മശാനത്തിൽ അയല്‍വാസികളെ മരിച്ച നിലയിൽ കണ്ടെത്തി. പായിപ്പാട് അടവിച്ചിറ സ്വദേശികളായ കുമ്പവേലി കുന്നത്ത് വീട്ടിൽ സുനിൽ , ചിറയിൽ വീട്ടിൽ സത്യൻ, ജയകുമാര്‍ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

സത്യൻ അപ്ഹോൾസ്‌റ്ററി വർക്ക്‌ തൊഴിലാളിയും സുനിൽ മരംവെട്ടു തൊഴിലാളിയുമാണ്. ഇരുവരും ബന്ധുക്കളും അയൽവാസികളും ആണെന്ന് പൊലീസ് പറഞ്ഞു. സുനിലിനെ എസ് എൻ ഡി പി ശ്‌മശാനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും സത്യനെ സമീപത്തുള്ള ആയിത്തു മുണ്ടകപ്പാട ശേഖരത്തിന് സമീപത്തെ തോട്ടിൽ മുങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇവരുടെ സുഹൃത്ത്‌ ജയകുമാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌.

ALSO READ: "ഓര്‍മിക്കാൻ വയ്യ ദുരിതകാലം, കുഞ്ഞിനെ തിരിച്ചുകിട്ടും", പ്രതീക്ഷയോടെ അനുപമ: പ്രത്യേക അഭിമുഖം

പ്രദേശവാസികളാണ് മൂന്നുപേരെയും മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് തൃക്കൊടിത്താനം പൊലീസിൽ വിവരമറിയിച്ചു. സി ഐ അജീബിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളുവെന്നും മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. കോട്ടയത്തു നിന്നും ഫിംഗർ പ്രിൻ്റ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Last Updated : Oct 22, 2021, 5:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.