കോട്ടയം : ലോക്ക്ഡൗണില്‍ വിശന്നുവലയുന്നവര്‍ക്ക് കൈത്താങ്ങായി നവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റ്. ലോക്ക്ഡൗൺ അവസാനിക്കുംവരെ നഗരത്തിൽ സൗജന്യ ഭക്ഷണവിതരണത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിരിക്കുകയാണ് ട്രസ്റ്റ്. തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപമാണ് ഭക്ഷണവിതരണ കേന്ദ്രം. കോട്ടയം ഡിവൈഎസ്പി വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നൂറിലേറെ പേർക്കാണ് ഇവിടെനിന്ന് സൗജന്യമായി ആഹാരം നല്‍കുന്നത്.
നവജ്യോതിയുടെ അമരക്കാരന്‍ ബിനോയ് ജെയിൻസ് മാത്യു, ഷൈനി മോൾ,സലിമോൾ എന്നിവരും ഭക്ഷണ വിതരണത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിൽ വർഷങ്ങളായി നവജ്യോതി ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.
സംരംഭത്തിന് സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നതായി ബിനോയ് പറഞ്ഞു. ദിവസവും 100 പേർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനൊപ്പം മിതമായ നിരക്കിൽ നഗരത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് ആഹാരം നൽകുന്ന പദ്ധതിക്കും തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. നഗരത്തിൽ പരിശോധനയിലേര്‍പ്പെടുന്ന നിയമപാലകർക്കും സന്നദ്ധ പ്രവർത്തകർക്കും നവജ്യോതി ഭക്ഷണം എത്തിക്കുന്നുണ്ട്.
ALSO READ: പരിശോധന കര്‍ശനമാക്കി പൊലീസ്, നിരത്തുകളൊഴിഞ്ഞ് കോട്ടയം