കോട്ടയം: കെട്ടിട നിര്‍മാണത്തിനുള്ള വാർക്ക ഷീറ്റുകളും, ജാക്കികളും വാടകക്ക് എടുത്തിട്ട് വാടക കൊടുക്കാതെയും സാധനങ്ങൾ തിരികെ നൽകാതെയും മുങ്ങി നടന്നയാൾ പിടിയിൽ. വാകത്താനം പൊങ്ങന്താനം വെള്ളക്കുന്നു ഭാഗത്ത് വാഴക്കാല വീട്ടില്‍ സാജനെയാണ് വാകത്താനം പൊലീസ് പിടികൂടിയത്.
ഇയാള്‍ വാകത്താനം തൃക്കോതമംഗലം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന തെക്കേപുരക്കൽ റെന്‍റൽ ഹൗസ് എന്ന സ്ഥാപനത്തിൽ നിന്നും 3,81,000 രൂപ വില വരുന്ന 206 വാര്‍ക്ക ഷീറ്റുകളും 35 ജാക്കികളും വാടകക്ക് എടുത്തിട്ട് തിരികെക്കൊടുക്കാതെ കബളിപ്പിച്ച് നടക്കുകയായിരുന്നു. തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത വാകത്താനം പൊലീസ് ഒളിവിലായിരുന്ന പ്രതിയെ മുണ്ടക്കയത്ത് നിന്നും പിടികൂടുകയായിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച് റെനിഷ് റ്റി.എസ്, എസ്.ഐ പ്രസാദ് വി.എന്‍, അനില്‍കുമാര്‍, സുനിൽ കെ എസ്, സജി സി ജോസ്, സി.പി.ഓമാരായ നിയാസ്, ലൈജു, സെബാസ്റ്റ്യന്‍ എന്‍ ജെ എന്നിവർ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.