ETV Bharat / state

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ;മുൻ പൊലീസുകാരൻ പിടിയിൽ - കോട്ടയം

1993-ൽ കെഎപിയിൽ പൊലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി  മുൻ പൊലീസുകാരൻ പിടിയിൽ  Former policeman arrested  Crime Branch DySP  fraudulently claiming to be Crime Branch DySP  കോട്ടയം  kottayam
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ;മുൻ പൊലീസുകാരൻ പിടിയിൽ
author img

By

Published : Mar 5, 2021, 10:24 PM IST

കോട്ടയം: ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ മുൻ പൊലീസുകാരൻ പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദാണ്‌(49) പിടിയിലായത്‌. പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞ് കഴിഞ്ഞ ഒരാഴ്ചയായി സൗജന്യമായി താമസിക്കുകയായിരുന്നു ഇയാൾ. ഇതിനിടയിൽ ടൗണിലെ ഒരു യുവാവിന്‍റെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്‌തിരുന്നു .

പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ , ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐ കെ.എസ്.ജോർജ് , പിആർഒ ജോജൻ ജോർജ് സിപിഒ വിജയരാജ് എന്നിവരടങ്ങിയ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. 1993-ൽ കെഎപിയിൽ പൊലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു. ഇയാളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.