ETV Bharat / state

ജാതി വിവേചനം: കെ ആർ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം നാലാം ദിനത്തിലേക്ക് - kottayam news

ദലിത് വിദ്യാർഥികളോട് വിവേചനം കാണിക്കുന്നു, സ്ഥാപനത്തിലെ സ്വീപ്പർമാരെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് സ്റ്റുഡന്‍റ് കൗൺസിലറിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച മുതൽ വിദ്യാർഥികൾ സമരം ആരംഭിച്ചത്

FILM INSTITUTE STRIKE  Caste discrimination  kerala latest news  malayalam news  KR Narayanan Film Institute kottayam  ഡയറക്‌ടർ ശങ്കർ മോഹനൻ രാജി  Director Shankar Mohanan  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വിദ്യാർഥികളുടെ സമരം  വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു  വിദ്യാർഥികൾ അനിശ്ചിതകാല സമരം  Discrimination of Dalit students  educational minister r bindhu  kottayam news  ദലിത് വിദ്യാർഥികളോട് വിവേചനം
കെ ആർ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം
author img

By

Published : Dec 7, 2022, 3:59 PM IST

Updated : Dec 7, 2022, 6:06 PM IST

കോട്ടയം: തെക്കുംതലയിലുളള കെ ആർ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം ആരോപിച്ചുള്ള വിദ്യാർഥികളുടെ സമരം നാലാം ദിനത്തിലേക്ക്. കോളജ് ഡയറക്‌ടർക്കെതിരെ ജാതി വിവേചനം ഉൾപ്പെടെ ആരോപണങ്ങൾ ഉയർത്തിയാണ് വിദ്യാർഥികൾ അനിശ്ചിതകാല സമരം നടത്തുന്നത്. ഡയറക്‌ടർ ശങ്കർ മോഹനൻ രാജിവയ്‌ക്കുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാർഥികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കെ ആർ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം

ചൊവ്വാഴ്‌ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിദ്യാർഥി പ്രതിനിധികളുമായും ഡയറക്‌ടറുമായും ചർച്ച നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ ഉടൻ എത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ദലിത് വിദ്യാർഥികളോട് വിവേചനം കാണിക്കുന്നു, സ്ഥാപനത്തിലെ സ്വീപ്പർമാരെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് സ്റ്റുഡന്‍റ് കൗൺസിലറിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച മുതൽ വിദ്യാർഥികൾ സമരം ആരംഭിച്ചത്.

ഒഴിവുള്ള നാല് സീറ്റിലേക്ക് ദലിത് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. മുൻ രാഷ്ട്രപതി കെ ആർ നാരായണന്‍റെ പേരിൽ 2014ലാണ് തെക്കുംതലയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആൻഡ് ആർട്‌സ്‌ തുടങ്ങിയത്. ഡയറക്‌ടർ ശങ്കർ മോഹൻ പഴയകാല നടനും സിനിമ പ്രവർത്തകനും ആണ്.

Last Updated : Dec 7, 2022, 6:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.