ETV Bharat / state

വിരിപ്പു കൃഷിക്കൊരുങ്ങി കോട്ടയത്തെ കർഷകർ - കർഷകർ

2018 ലെ പ്രളയത്തിൽ കൃഷി നഷ്ട്ടമായവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നെങ്കിലും കഴിഞ്ഞ വർഷത്തിൽ അതും ലഭിച്ചില്ല. ഇത്തവണയും മഴ ശക്തി പ്രാപിക്കുമെന്ന സൂചനകൾ നിലനിൽക്കെ നിലമൊരുക്കി പൂർത്തിയാക്കി വിതക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

വിരിപ്പ് കൃഷി  kottayam  Farmers  cultivate  Virippu krshi  2018 ലെ പ്രളയം  സർക്കാർ നഷ്ടപരിഹാരം  കർഷകർ  കർഷകർ  നെല്‍കൃഷി
വിരിപ്പു കൃഷിക്കൊരുങ്ങി കോട്ടയത്തെ കർഷകർ
author img

By

Published : Jul 15, 2020, 6:15 PM IST

Updated : Jul 15, 2020, 8:04 PM IST

കോട്ടയം: പ്രളയത്തിന്‍റെ ആശങ്കകൾക്ക് നടുവിലും വിരിപ്പു കൃഷിക്കൊരുങ്ങി കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ കർഷകർ. കഴിഞ്ഞ വിരിപ്പ് കൃഷിക്കായി ആദ്യം വിതച്ച വിത്ത് അത്രയും വെള്ളപ്പൊക്കത്തിൽ നഷ്ട്ടമായിരുന്നു. 2018ലെ പ്രളയത്തിൽ കൃഷി നഷ്ട്ടമായവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നെങ്കിലും കഴിഞ്ഞ വർഷത്തിൽ അതും ലഭിച്ചില്ല. ഇത്തവണയും മഴ ശക്തി പ്രാപിക്കുമെന്ന സൂചനകൾ നിലനിൽക്കെ നിലമൊരുക്കി പൂർത്തിയാക്കി വിതക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

വിരിപ്പു കൃഷിക്കൊരുങ്ങി കോട്ടയത്തെ കർഷകർ

ജൂൺ മാസത്തിലെ ഒരു തവണത്തെ മഴയെ തുടർന്ന് പാടത്ത് വെള്ളം കയറിയിറങ്ങിപ്പോകുന്നതാണ്. ഇത് പാടത്തെ അമ്ലത്തം മാറുന്നതിനും സഹായകമാണ്. എന്നാൽ ഇത്തവണ അത് ഉണ്ടാകാത്തത് കൊണ്ട് അമ്ലത്തമൊഴിവാക്കാൻ കുമ്മായം ഇടേണ്ടി വന്നത് കർഷകർക്ക് അധിക ചെലവായി. രണ്ട് വർഷത്തോളമായി പമ്പിങ് സബ്സിഡി കിട്ടാത്തതും കർഷകർക്ക് ദുരിതമായി. സർക്കാരിന്‍റെ ഭാഗത്തു നിന്നുള്ള സഹായങ്ങൾ പലതും ഇല്ലാതാകുമ്പോഴും ജൂലൈ രണ്ടാം വാരം വിത നടത്താനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

Last Updated : Jul 15, 2020, 8:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.