ETV Bharat / state

പകര്‍ച്ചവ്യാധി നിയന്ത്രണം: കോട്ടയത്ത് പ്രതിരോധ പ്രവർത്തനങ്ങൾ - epidemic

വിവിധതരം പനികൾ, ജലജന്യരോഗങ്ങള്‍ എന്നിവയുടെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക

പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാൻ പ്രതിരോധ പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടം
author img

By

Published : Jun 27, 2019, 8:38 PM IST

Updated : Jun 27, 2019, 9:59 PM IST

കോട്ടയം: പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപീകരിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലയിൽ പനി ബാധിതരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം. വിവിധതരം പനികൾ, ജലജന്യരോഗങ്ങള്‍ എന്നിവയുടെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന നടത്തി വൃത്തിഹീനമായ ക്യാമ്പുകൾ അടച്ചു പൂട്ടുന്നതിന് നടപടി സ്വീകരിക്കും. രജിസ്ട്രേഷന്‍ ഇല്ലാത്തതും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതുമായ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഭക്ഷണശാലകള്‍ അടച്ചുപൂട്ടാനുമാണ് നീക്കം. കുടിവെള്ളത്തിന്‍റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് ആരോഗ്യ വകുപ്പ് സാംപിളുകള്‍ പരിശോധിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള ബൂത്ത് സേവനം ഏര്‍പ്പെടുത്തണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് ഹരിത കര്‍മ്മസേനയെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിർദ്ദേശമുണ്ട്.

Intro:പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപീകരിക്കനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.Body:പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപീകരിക്കനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. ജില്ലയിൽ പനി ബാധിതരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്ന സഹചര്യത്തിലാണ് ജില്ലാ ഭരണ കുടത്തിന്റെ നീക്കം. വിവിധതരം പനികൾ, ജലജന്യരോഗങ്ങള്‍ എന്നിവയുടെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക.

ബൈറ്റ്

ഇതര സംസ്ഥാന തൊഴിലാളികളുടെ വ ക്യാമ്പുകളിൽ പരിശോധന നടത്തി വൃത്തിഹീനമായ ക്യാമ്പുകൾ അടച്ചു പൂട്ടുന്നതിന് നടപടി സ്വീകരിക്കും. അങ്കണവാടികളിലെയും സ്കൂളുകളിലെയും ഹോട്ടൽ നട്ടുകടകൾ എന്നിവിടങ്ങളിലെ ഭക്ഷണത്തിന്‍റെ ഗുണമേ ഉറപ്പു വരുത്തും. പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് കര്‍ശനമാക്കും. രജിസ്ട്രേഷന്‍ ഇല്ലാത്തതും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത തൊഴിലാളികള്‍ ജോലി ചെയ്യുന്നതുമായ ഭക്ഷണശാലകള്‍ അടച്ചുപൂട്ടനുമാണ് നീക്കം കുടിവെള്ളത്തിന്‍റെ ഗുണമേ ഉറപ്പു വരുത്തുന്നതിന് ആരോഗ്യ വകുപ്പ് സാംപിളുകള്‍ പരിശോധിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബോട്ടില്‍ ബൂത്ത് സേവനം ഏര്‍പ്പെടുത്തണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് ഹരിത കര്‍മ്മസേനയെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടറുടെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിർദ്ദേശമുണ്ട്. നിർദ്ദേശമുണ്ട് Conclusion:ഇ റ്റി.വി ഭാരത്
കോട്ടയം
Last Updated : Jun 27, 2019, 9:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.