ETV Bharat / state

' രണ്ടില ' വെട്ടി ജോസഫിന്‍റെ രാഷ്ട്രീയ വിജയം; പാലായില്‍ പോര് കനക്കുന്നു

author img

By

Published : Sep 6, 2019, 3:15 PM IST

സ്ഥാനാർഥി നിർണയം മുതല്‍ ജോസ് കെ മാണിക്ക് ബദലായി വിമത സ്വരമാണ് ജോസഫ് ഉയർത്തിയത്. നിഷ ജോസ് കെമാണിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം വെട്ടിയൊതുക്കിയ ജോസഫ് ഏറ്റവും ഒടുവില്‍ പാർട്ടി ചിഹ്നത്തിലും കൈവെച്ചു. കേരള കോൺഗ്രസിന്‍റെ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാൻ ജോസ് കെമാണിയുടെ സ്ഥാനാർഥിയാ ജോസ് ടോമിന് കഴിയില്ലെന്ന് ഉറപ്പായതോടെ ജോസഫ് പാർട്ടിയില്‍ രാഷ്ട്രീയ വിജയം സ്വന്തമാക്കി.

p j joseph
കോട്ടയം; കെഎം മാണിയുടെ നിര്യാണത്തോടെ കേരളകോൺഗ്രസിന്‍റെ ചെയർമാൻ സ്ഥാനം ആർക്കാകും എന്ന കാര്യത്തില്‍ വലിയ തർക്കം രൂപപ്പെട്ടിരുന്നു. ജോസ് കെ മാണിയും പിജെ ജോസഫും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ പാർട്ടി പിളരുമെന്ന അവസ്ഥയിലെത്തി. എന്നാല്‍ സംസ്ഥാന സമിതിയുടെ പിന്തുണയുടെ പിൻബലത്തില്‍ ജോസഫിനെ മറികടക്കാനും പാർട്ടിയില്‍ ഒരു പരിധിവരെ ശക്തനാകാനും ജോസ് കെ മാണിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോടതിയിലെത്തിയതോടെ കാര്യങ്ങൾ പിന്നെയും കുഴഞ്ഞുമറിഞ്ഞു. അതിനിടെയിലാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയം മുതല്‍ ജോസ് കെ മാണിക്ക് ബദലായി വിമത സ്വരമാണ് ജോസഫ് ഉയർത്തിയത്.
നിഷ ജോസ് കെമാണിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം വെട്ടിയൊതുക്കിയ ജോസഫ് ഏറ്റവും ഒടുവില്‍ പാർട്ടി ചിഹ്നത്തിലും കൈവെച്ചു. കേരള കോൺഗ്രസിന്‍റെ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാൻ ജോസ് കെമാണിയുടെ സ്ഥാനാർഥിയാ ജോസ് ടോമിന് കഴിയില്ലെന്ന് ഉറപ്പായതോടെ ജോസഫ് പാർട്ടിയില്‍ രാഷ്ട്രീയ വിജയം സ്വന്തമാക്കി.
ജോസ് ടോം കേരളാ കോൺഗ്രസ് സ്ഥാനാർഥിയല്ലെന്ന ജോസഫ് പക്ഷത്തിന്‍റെ വാദം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചതോടെയാണ് രണ്ടില ചിഹ്നമില്ലാതെ കേരള കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കാനുള്ള സാധ്യത സൃഷ്ടിക്കപ്പെട്ടത്. പാലായില്‍ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ പോലും ജോസഫ് സ്വന്തം നിലപാടിലെത്തിച്ചത്. നിയമ വഴിയിലൂടെ നടത്തിയ ആലോചനകൾ പത്രികയുടെ സൂക്ഷ്മ പരിശോധനക്കിടയിലുണ്ടായ വാദങ്ങളിൽ ഫലം കണ്ടു. ഇതോടെ ഔദ്യോഗിക പക്ഷമായി ജോസഫ് വിഭാഗത്തെ അംഗീകരിക്കേണ്ട സാഹചര്യവുമുണ്ടായി.

Intro:ചിഹ്നം പി.ജെ ജോസഫിന്റെ രാഷ്ട്രിയ വിജയംBody:പാർട്ടി ചിഹ്നത്തിലുയർന്ന തർക്കങ്ങൾക്കൊടുവിൽ അവസാന വിജയം പി.ജെ ജോസഫിന്. കേരളാ കോൺഗ്രസിൽ തുടർച്ചയായി തഴയപ്പെടുകയും പിൻതള്ളപ്പെടുകയും പിന്മാറേണ്ടി വരികയും ചെയ്ത ജോസഫിന്റെ കാത്തിരുന്ന വിജയം. ജോസ് കെ മാണി വിഭാഗത്തിനെതിരെയുള്ള തന്ത്രപരമായ നീക്കങ്ങൾ വിജയത്തിലെത്തുന്നതിനാണ് രാഷ്ട്രിയ കേരളം സാക്ഷിയായത്.ചെയർമ്മാൻ സ്ഥനത്തെ ചൊല്ലിയുണ്ടായ പാർട്ടിയിലെ പിളർപ്പിലും തുടർന്ന് വന്ന പോരാട്ടങ്ങളിലും മേൽ കൈ ജോസഫിന്.നിയമപോരട്ടങ്ങളിലും ഭാഗ്യവും നീതിയും ജോസഫിനും കൂട്ടർക്കുമൊപ്പം.

പ്രതീക്ഷിക്കാതെത്തിയ പാലാ ഉചതിരഞ്ഞെടുപ്പാണ് അധികാര തർക്കത്തിൽ വിജയത്തിലെത്താൻ പി.ജെ ജോസഫിന് അനുകൂല സഹചര്യമെരുക്കിയത്.സ്ഥാനാർഥി നിർണ്ണയത്തിൽ ആവശ്യങ്ങൾ യു.ഡി.എഫ് തിരസ്കരിച്ചതലെ വൈമുഖ്യത പക്ഷേ സ്ഥാനാർഥിക്ക് ചിഹ്നം അനുവതിക്കുന്ന കാര്യത്തിലെ തന്ത്രപൂർവ്വമായ കടുംപിടുത്തത്തിൽ ലയിച്ചില്ലാതാകുന്നു.ജോസഫ് വിഭാഗത്തിന്റെ വിമത നീക്കം പി.ജെ ജോസഫിന്റെ രാഷ്ട്രിയ തന്ത്രങ്ങളും വെളിവാക്കി. നിയമ വഴിയിലൂടെ നടത്തിയ അലോചനകൾ പത്രികയുടെ സൂക്ഷ്മപരിശോധനക്കിടയിലുണ്ടായ വാദങ്ങളിൽ ഫലം കണ്ടു. ജോസ് ടോം കേരളാ കോൺഗ്രസ് സ്ഥാനാർഥിയല്ലന്ന ജോസഫ് പക്ഷത്തിന്റെ വാദം അവസാനം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗികരിക്കുന്നു. ഔദ്യോഗിക പക്ഷമായി ജോസഫ് വിഭാഗം അവരോധിക്കപ്പെടുന്ന കാഴ്ച്ചക്കാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. പാർട്ടി ചെയർമ്മാൻ സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള കേസുകളിലും തിരഞ്ഞെടുപ്പ് കമ്മിഷണന്റെ തീരുമാനം നിർണ്ണായകമാകുമെന്ന പ്രതിക്ഷയിലാണ് ജോസഫ് വിഭാഗം

Conclusion:സുബിൻ തോമസ്
ഇ.റ്റി.വി ഭാരത്
കോട്ടയം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.