ETV Bharat / state

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന്

author img

By

Published : Sep 18, 2019, 6:18 AM IST

ഫലം പ്രവചനാതീതം, എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് മുന്‍ ജനപക്ഷാംഗങ്ങള്‍

ചെയര്‍മാന്‍

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. തടിവെട്ട് വിവാദത്തെ തുടര്‍ന്ന് വി.കെ കബീര്‍ രാജിവെച്ചതോടെയാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ചെയര്‍മാന്‍ സ്ഥാനാർഥിയെ നിശ്ചയിച്ചെങ്കിലും രാഷ്ട്രീയ നീക്കങ്ങൾ സജീവമായി തുടരുകയാണ്.

എല്‍ഡിഎഫില്‍ നിന്നും ലൈല പരീതാവാകും മത്സരത്തിനിറങ്ങുക. രാജിവച്ച മുന്‍ ചെയര്‍മാന്‍മാരായ വി. കെ. കബീറും ടി.എം. റഷീദുമടക്കം ഒമ്പത് പേരാണ് എല്‍ഡിഎഫിലുള്ളത്. യു.ഡി.എഫില്‍ നിന്നും വി.എം സിറാജിനെയാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന് അവകാശമുന്നയിച്ച് കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ആറ് മാസമെങ്കിലും തങ്ങള്‍ക്ക് കിട്ടണമെന്നും അത് ആദ്യടേമില്‍ തന്നെ വേണമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

ഇന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്

പി.എച്ച് ഹസീബും ജോസ് മാത്യുവും എല്‍ഡിഎഫിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചു. നാല് അംഗങ്ങളുള്ള എസ്.ഡി.പി.ഐയുടെ നിലപാടും നിര്‍ണായകമാവും.

Intro:Body:നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നാളെ
ഫലം പ്രവചനാതീതം
എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് മുന്‍ ജനപക്ഷാംഗങ്ങള്‍

ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. തടിവെട്ട് വിവാദത്തെ തുടര്‍ന്ന് വി.കെ കബീര്‍ രാജിവെച്ചതോടെയാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചുവെങ്കിലും, മറ്റ് ചില രാഷ്ട്രീയ നീക്കങ്ങളും സജീവമാണ്.

എല്‍ഡിഎഫില്‍ നിന്നും ലൈല പരീതാവും മല്‍സരരംഗത്തിറങ്ങുക. രാജിവെച്ച മുന്‍ ചെയര്‍മാന്‍മാരായ വി.കെ കബീറും ടി.എം റഷീദും അടക്കം 9 പേരാണ് എല്‍ഡിഎഫിലുള്ളത്. യു.ഡി.എഫില്‍ നിന്നും വി.എം സിറാജിനെയാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന് അവകാശമുന്നയിച്ച് കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ആറ് മാസമെങ്കിലും തങ്ങള്‍ക്ക് കിട്ടണമെന്നും അത് ആദ്യടേമില്‍തന്നെ വേണമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. നാല്മാസം നല്‍കാമെന്ന് ലീഗ് അറിയിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല. രാത്രി വൈകിയേ ഇതില്‍ തീരുമാനമാകൂ.

പി.എച്ച് ഹസീബും ജോസ് മാത്യുവും എല്‍ഡിഎഫിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചു. ജനപക്ഷത്തുനിന്നും രാജിവെച്ചിട്ടുള്ളതാണെന്നും എം.എല്‍.എയുമായി യാതൊരു ബന്ധവുമില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കമെന്നുമുള്ള പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്. ഇതോടെ 4 അംഗങ്ങളുള്ള എസ്.ഡി.പി.ഐയുടെ നിലപാട് നിര്‍ണായകമാവും. യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള സാധ്യത തീരെ കുറവാണ്. തടിവെട്ട് വിവാദത്തില്‍പെട്ട ഹസീബ് അടക്കം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നുള്ള നിലപാട് വ്യക്തമാക്കിയതോടെ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള സാധ്യതയും വ്യക്തമല്ല.

byte- P.H Haseeb (Councillor)Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.