ETV Bharat / state

ശാസ്ത്രപ്രതിഭ സംഗമഭൂമിയായി എംജി യൂണിവേഴ്‌സിറ്റി; ഡോ. സാബു തോമസ് സംസ്ഥാനത്തെ മികച്ച ശാസ്ത്രപ്രതിഭ - Dr Sabu Thomas

ഇന്ത്യയിലെ ശാസ്ത്രജ്ഞരിൽ മികവിന്‍റെ അടിസ്ഥാനത്തിൽ 19-ാം സ്ഥാനവും, ഏഷ്യൻ ശാസ്ത്രജ്ഞരിൽ 35-ാം സ്ഥാനവുമാണ് ഡോ. സാബു തോമസിനുള്ളത്. ആഗോളാടിസ്ഥാനത്തിൽ 2611-ാം സ്ഥാനവും അദ്ദേഹം നേടിയിട്ടുണ്ട്.

ശാസ്ത്രപ്രതിഭാ  The Great Scientific Genius  Great Scientific Genius  Scientific Genius  എംജി യൂണിവേഴ്‌സിറ്റി  Mahatmagandhi university  മഹാത്മാഗാന്ധി സർവകലാശാല  ഡോ സാബു തോമസ്  സാബു തോമസ്  Dr Sabu Thomas  Sabu Thomas
ഡോ. സാബു തോമസ് സംസ്ഥാനത്തെ മികച്ച ശാസ്ത്രപ്രതിഭ
author img

By

Published : Jun 30, 2021, 4:10 PM IST

കോട്ടയം: അന്തർദേശീയതലത്തിൽ ഏറെ പ്രശസ്തമായ ജർമനി ആസ്ഥാനമായ യൂറോപ്യൻ സയൻസ് ഇവാല്യുവേഷൻ സെന്‍റർ തയാറാക്കിയ ആഗോള ശാസ്ത്രപ്രതിഭകളുടെ പട്ടികയിൽ മികച്ച നേട്ടവുമായി മഹാത്മാഗാന്ധി സർവകലാശാല. കേരളത്തിൽ നിന്ന് ഈ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 35 പേരിൽ 18 പേരും എംജി സർവകലാശാലയിൽ നിന്നുള്ളവരാണ്.

മികച്ച ശാസ്ത്രപ്രതിഭയായി ഡോ. സാബു തോമസ്

വൈസ് ചാൻസലർ ഡോ. സാബു തോമസാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ശാസ്ത്രപ്രതിഭ. ഇന്ത്യയിലെ ശാസ്ത്രജ്ഞരിൽ മികവിന്‍റെ അടിസ്ഥാനത്തിൽ 19-ാം സ്ഥാനവും, ഏഷ്യൻ ശാസ്ത്രജ്ഞരിൽ 35-ാം സ്ഥാനവുമാണ് ഡോ. സാബു തോമസിനുള്ളത്. ആഗോളാടിസ്ഥാനത്തിൽ 2611-ാം സ്ഥാനവും അദ്ദേഹം നേടിയിട്ടുണ്ട്.

സർവകലാശാലയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പോളിമർ സയൻസ് ആന്‍റ് എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറായ അദ്ദേഹം സർവകലാശാലയിലെ ഇന്‍റർനാഷണൽ ആന്‍റ് ഇന്‍റർയൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ നാനോസയൻസ് ആന്‍റ് നാനോ ടെക്‌നോളജി സ്ഥാപക ഡയറക്‌ടർ കൂടിയാണ്.

Also Read: 'യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ നിര്‍ത്തിവെക്കണം'; സര്‍ക്കാരിന്‍റേത് ധിക്കാര നിലപാടെന്ന് കെ സുധാകരന്‍

അമേരിക്കൻ ഫുൾബ്രൈറ്റ് ഫെല്ലോ ആയ ഡോ. സാബു തോമസ്, ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. ഫ്രാൻസിലെ ലൊറെയ്ൻ സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസർ കൂടിയാണ് അദ്ദേഹം. ആയിരത്തിലധികം പ്രസിദ്ധീകരണങ്ങളും അൻപതിനായിരത്തോളം സൈറ്റേഷനുകളും അദ്ദേഹത്തിന്‍റേതായുണ്ട്.

പട്ടികയിൽ കേരളത്തിൽ നിന്നും നിരവധി പേർ

മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ ഡോ. ബി പ്രകാശ് കുമാർ, സ്‌കൂൾ ഓഫ് പ്യുവർ ആന്‍റ് അപ്ലൈഡ് ഫിസിക്‌സിൽ നിന്നുള്ള എൻ. സ്‌മിജേഷ്, നന്ദകുമാർ കളരിക്കൽ, സിറിയക് ജോസഫ്, പി.ആർ. ബിജു, സ്‌കൂൾ ഓഫ് ബയോസയൻസസിൽ നിന്നുള്ള മോഹനകുമാർ കെ.പി., രാധാകൃഷ്‌ണൻ ഇ.കെ., ജ്യോതിസ് മാത്യു, ആർ. ഹരികുമാരൻ നായർ, ജെ.ജെ. റേ എന്നിവരും ആഗോള ശാസ്ത്രപ്രതിഭ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Also Read: അനിൽകാന്ത് പുതിയ സംസ്ഥാന പൊലീസ് മേധാവി

കൂടാതെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നിന്നുള്ള രാജു ഫ്രാൻസിസ്, എസ്. അനസ്, സ്‌കൂൾ ഓഫ് എൻവയൺമെന്‍റൽ സ്റ്റഡീസിൽ നിന്നുള്ള ഗോപിനാഥൻ അനിൽകുമാർ, മഹേഷ് മോഹൻ, വി.പി. സൈലസ് എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

പ്രതിഭകളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അയ്യായിരത്തിലധികം ശാസ്ത്ര ജേണലുകളിലെ പ്രബന്ധങ്ങൾ മൂല്യനിർണയം ചെയ്തും കഴിഞ്ഞ അഞ്ചു വർഷത്തെ പ്രബന്ധങ്ങളുടെ എണ്ണം കണക്കാക്കിയും അവയുടെ പ്രായോഗിക തലത്തിലുള്ള ഉപയോഗം, റഫറൻസ് തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ചുമാണ് ഈ പട്ടികയിലേക്കുള്ള പ്രതിഭകളെ തെരഞ്ഞെടുക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.