ETV Bharat / state

കോട്ടയത്ത് കൊവിഡ് നിയന്ത്രണ ലംഘനങ്ങൾ നിരീക്ഷിക്കാൻ ആകാശ പരിശോധനയും - പൊലീസ്

പൊലീസ് കൺട്രോൾ റൂമിൽ നിന്നും രണ്ട് കിലോമീറ്റർ ചുറ്റളവിൽ വരെയുള്ള ആകാശ ദൃശ്യങ്ങൾ ഡ്രോൺ പകർത്തും.

DRONE  COVID CONTROL  KOTTAYAM  COVID  COVID  കോട്ടയം  കൊവിഡ്  പൊലീസ്  കൊവിഡ് നിയന്ത്രണം
കോട്ടയത്ത് കൊവിഡ് നിയന്ത്രണ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഇനി ആകാശ പരിശോധനയും
author img

By

Published : Apr 25, 2021, 4:34 PM IST

കോട്ടയം: കോട്ടയത്ത് സർക്കാർ പുറപ്പെടുവിച്ച കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ആകാശ പരിശോധനയും. സൂരജ് ലൈവ് മീഡിയയുമായി ചേർന്നാണ് കോട്ടയത്തെ വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ ഡ്രോൺ മുഖേനയുള്ള പരിശോധന നടത്തുന്നത്.

കോട്ടയം എസ്‌പി ഡി ശിൽപയുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഡ്രോൺ പരിശോധന ആരംഭിച്ചത്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍റെ നേതൃത്വത്തിൽ ഓൾഡ് പ്രസ് ക്ലബ് റോഡിലെ കൺട്രോൾ റൂമിന് സമീപം ആരംഭിച്ച പരിശോധനയ്ക്ക് കോട്ടയം ഡിവൈഎസ്‌പി ബി അനിൽകുമാർ നേതൃത്വം നൽകി. കൺട്രോൾ റൂമിൽ നിന്നും രണ്ട് കിലോമീറ്റർ ചുറ്റളവിൽ വരെയുള്ള ആകാശ ദൃശ്യങ്ങൾ ഡ്രോൺ പകർത്തും. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്തുള്ള സെക്ടറല്‍ ഓഫിസറേയോ പൊലീസ് ഉദ്യോഗസ്ഥരെയോ ബന്ധപ്പെട്ട് നിയമലംഘനം അറിയിക്കാനും നടപടി എടുക്കാനും കഴിയുമെന്നതാണ് ആകാശ പരിശോധനയുടെ പ്രയോജനം. പരിശോധന ഇനിയും തുടരുമെന്നും ഡിവൈഎസ്‌പി അറിയിച്ചു.

കോട്ടയത്ത് കൊവിഡ് നിയന്ത്രണ ലംഘനങ്ങൾ നിരീക്ഷിക്കാൻ ഇനി ആകാശ പരിശോധനയും

ALSO READ: കോട്ടയത്ത് കൊവിഡ് വ്യാപനം രൂക്ഷം ; നിര്‍ദ്ദേശങ്ങളുമായി കലക്ടര്‍

നഗരത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചില സ്വകാര്യ ചടങ്ങുകളിൽ നിയന്ത്രണങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നറിയാൻ പരിശോധന സഹായിച്ചു. തിരുനക്കര മഹാദേവക്ഷേത്രം, നഗരസഭ മാമൻ മാപ്പിള ഹാൾ, കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ്, ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഡ്രോൺ പരീക്ഷണാടിസ്ഥാനത്തിൽ പകർത്തിയത്. കഴിഞ്ഞ വർഷവും സൂരജ് മീഡിയയുമായി ചേർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

ALSO READ: കോട്ടയത്തെ 4 പഞ്ചായത്തുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.