ETV Bharat / state

ശാസ്ത്രജ്ഞരുടെ റാങ്കിങ്: പ്രൊഫ.സാബു തോമസിന് ദേശീയതലത്തിൽ രണ്ടാം സ്ഥാനം - പ്രൊഫ. സാബു തോമസിന് ദേശീയതലത്തിൽ രണ്ടാം സ്ഥാനം

Top Scientists ranking: ഭൗതിക ശാസ്ത്രത്തിലെ മുൻനിര ശാസ്ത്രജ്ഞരിൽ രണ്ടാം സ്ഥാനം നേടി പ്രൊഫ.സാബു തോമസ്. ഡോ. സി.എൻ.ആർ റാവുവിനാണ് ഒന്നാം സ്ഥാനം.

ശാസ്ത്രജ്ഞരുടെ റാങ്കിങ്ങ്  Top Scientists ranking  Dr Sabu Thomas wins second position  പ്രൊഫ. സാബു തോമസിന് ദേശീയതലത്തിൽ രണ്ടാം സ്ഥാനം
ശാസ്ത്രജ്ഞരുടെ റാങ്കിങ്ങ്: പ്രൊഫ. സാബു തോമസിന് ദേശീയതലത്തിൽ രണ്ടാം സ്ഥാനം
author img

By

Published : Apr 8, 2022, 7:46 AM IST

കോട്ടയം: ദേശീയതലത്തിൽ ഭൗതിക ശാസ്ത്രത്തിലെ മുൻനിര ശാസ്ത്രജ്ഞരിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്. ദേശീയ ശാസ്ത്ര ഉപദേശക സമിതി അധ്യക്ഷനും ജവഹർലാൽ നെഹ്‌റു സെന്‍റര്‍ ഫോർ അഡ്വാൻസ്‌ഡ്‌ സയിന്‍റിഫ്‌ റിസർച്ചിന്‍റെ സ്ഥാപകനുമായ ഡോ. സി.എൻ.ആർ റാവുവിനാണ് ഒന്നാം സ്ഥാനം. പ്രസിദ്ധീകൃതമായ പ്രബന്ധങ്ങൾ, എച്ച് ഇൻഡക്‌സ്, സൈറ്റേഷനുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ research.com എന്ന വെബ്‌സൈറ്റാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

Top Scientists ranking: പ്രസിദ്ധീകരിച്ച 1218 പ്രബന്ധങ്ങളും 69828 സൈറ്റേഷനുകളും എച്ച്-ഇൻഡെക്‌സിൽ 120 പോയിന്‍റുകളുമാണ് പ്രൊഫ. സാബു തോമസിനുള്ളത്. ഭൗതിക ശാസ്ത്ര മേഖലയിൽ ഏറെ വിശ്വസനീയതയും പ്രചാരവുമുള്ള ഒരു റാങ്കിങ് എജൻസി കൂടിയാണ് 'റിസർച്ച് ഡോട്ട് കോം'. ലോക റാങ്കിങ്ങിൽ ഈ രംഗത്ത് 239-ാമത് സ്ഥാനവും പ്രൊഫ. സാബു തോമസ് കരസ്ഥമാക്കിയിട്ടുണ്ട്. ഭൗതിക ശാസ്ത്ര രംഗത്തെ ലോകത്തെ ഏറ്റവും ഉന്നതരായ രണ്ട് ശതമാനം ശാസ്ത്രജ്ഞരിൽ ഒരാൾ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.

റോയൽ സൊസൈറ്റി ഓഫ് ലണ്ടന്‍റെ വിശിഷ്‌ടാംഗത്വം, പ്രൊഫഷണൽ റിസർച്ചർ, സൈബീരിയൻ ഫെഡറൽ യൂണിവേഴ്‌സിറ്റിയുടെ ഹോണേഡ് പ്രൊഫസർ, യൂണിവേഴ്‌സിറ്റി ഓഫ് ജോഹന്നാസ് ബർഗിന്‍റെ ഡിസ്‌റ്റിംഗ്വിഷ്‌ഡ്‌ പ്രൊഫസര്‍ തുടങ്ങിയ ബഹുമതികൾക്കും പ്രൊഫ. സാബു തോമസ് അർഹനായിട്ടുണ്ട്.

പോളണ്ട് ആസ്ഥാനമായുള്ള വേൾഡ് അക്കാദമി ഓഫ് മെറ്റീരിയൽസ് ആന്‍റ്‌ മാനുഫാക്‌ചറിംഗ്‌ എഞ്ചിനീയറിംഗ്, അസോസിയേഷൻ ഓഫ് കമ്പ്യൂട്ടേഷണൽ മെറ്റീരിയൽ സയൻസ് ആന്‍റ്‌ സർഫസ് എഞ്ചിനീയറിംഗ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള 'ജേണൽ ഓഫ് മെറ്റീരിയൽസ്', 'ആർക്കൈവ്‌സ് ഓഫ് മെറ്റീരിയൽ സയൻസ് ആന്‍റ്‌ എഞ്ചിനീയറിംഗ്' എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതിയിലേക്കും പ്രൊഫ. സാബു തോമസ് അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം അവാർഡ് ഫോർ സയന്‍റിക്‌ എക്‌സലൻസ്, പോളിമർ മേഖലയിലെ മികച്ച ഗവേഷകനുള്ള പ്രൊഫ. സുകുമാർ മെയ്‌തി ദേശീയ അവാർഡ് എന്നീ ബഹുമതികളുടെ ജേതാവ് കൂടിയാണ് പ്രൊഫ. സാബു തോമസ്.

Also Read: മനുഷ്യ ജിനോമിന്‍റെ മുഴുവന്‍ ശ്രേണീകരണവും പൂര്‍ത്തിയാക്കി ശാസ്ത്രജ്ഞര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.