ETV Bharat / state

കോട്ടയത്ത് കൂടുതലും മഹാരാഷ്ട്ര വകഭേദം, പ്രതിരോധം ശക്തമാക്കിയെന്ന് കലക്‌ടർ

author img

By

Published : Apr 27, 2021, 8:59 PM IST

സിഎഫ്എൽടിസി, ഡൊമിസീലിയറി കെയർ സെന്‍റർ എന്നിവിടങ്ങളിൽ കിടക്കകൾ വർധിപ്പിക്കാനും, ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനും നടപടിയെടുത്തതായി ജില്ല കലക്‌ടർ എം. അഞ്ജന.

കോട്ടയത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കിയതായി കലക്‌ടർ  കോട്ടയം കലക്‌ടർ എം. അഞ്ജന  കോട്ടയം കൊവിഡ്  kottayam covid  Covid defense has been strengthened in Kottayam  m anjana collector  kottayam covid
കോട്ടയത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കിയതായി ജില്ലാ കലക്‌ടർ

കോട്ടയം: കോട്ടയത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ജനിതകമാറ്റം വന്ന യുകെ, സൗത്ത് ആഫ്രിക്ക, മഹാരാഷ്‌ട്ര വകഭേദമാണ് ജില്ലയിൽ വ്യാപിച്ചിരിക്കുന്നതെന്ന് മുന്നറിയിപ്പുണ്ട്. മഹാരാഷ്‌ട്ര വകഭേദമാണ് ജില്ലയിൽ കൂടുതൽ കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ജില്ല കലക്‌ടർ എം. അഞ്ജന അറിയിച്ചു. തിങ്കളാഴ്‌ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 18,753 പേർ ചികിത്സയിലാണ്. സിഎഫ്എൽടിസി, ഡൊമിസീലിയറി കെയർ സെന്‍റർ എന്നിവിടങ്ങളിൽ കിടക്കകൾ വർധിപ്പിക്കാനും, ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാനും നടപടിയെടുത്തതായി കലക്‌ടർ പറഞ്ഞു.

ജില്ലയിൽ 41 പഞ്ചായത്തുകളിലെ 59 വാർഡുകളിൽ അധിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഇപ്പോൾ കഴിയില്ലെന്നും ലഭ്യത കൂടിയാൽ പുതിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കലക്‌ടർ അറിയിച്ചു.

മെയ് രണ്ടിന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർ, സ്ഥാനാർഥികൾ, മാധ്യമപ്രവർത്തകർ എന്നിവർ രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.