ETV Bharat / state

കോട്ടയത്ത് ഗർഭിണികൾക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം ഇന്നുമുതല്‍ - സര്‍ക്കാര്‍ ആശുപത്രി

പ്രസവ ചികിത്സയുള്ള ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഗർഭിണികൾക്ക് കൊവിഡ് വാക്സിന്‍ ലഭിക്കും.

കൊവിഡ് വാക്സിന്‍ വിതരണം ഇന്നുമുതല്‍  കോട്ടയം വാര്‍ത്ത  kottayam news  കൊവിഡ് വാക്സിന്‍  covid vaccine  covid vaccine to pregnant women in Kottayam  പ്രസവ ചികിത്സ  സര്‍ക്കാര്‍ ആശുപത്രി  ഗർഭിണികൾക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം
കോട്ടയത്ത് ഗർഭിണികൾക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം ഇന്നുമുതല്‍
author img

By

Published : Jul 14, 2021, 4:17 AM IST

കോട്ടയം: ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ വിതരണം ചെയ്യുന്ന പരിപാടിയായ മാതൃകവചം കോട്ടയം ജില്ലയില്‍ ഇന്നുമുതല്‍ ആരംഭിക്കും. കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ പാലിച്ച് എല്ലാ ഗര്‍ഭിണികള്‍ക്കും സമയബന്ധിതമായി കൊവിഡ് വാക്സിന്‍ നല്‍കുന്നതാണ് അധികൃതരുടെ ലക്ഷ്യം. പ്രസവ ചികിത്സയുള്ള ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിന്‍ വിതരണം ചെയ്യുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

രജിസ്റ്റർ ചെയ്യിപ്പിക്കാന്‍ ആശ പ്രവർത്തകര്‍ക്ക് ചുമതല

ഇന്ന് ഗര്‍ഭിണികളല്ലാത്ത ആളുകള്‍ക്ക് വാക്സിന്‍ നല്‍കില്ല. ജില്ല കലക്ടര്‍ ഡോ. പി.കെ. ജയശ്രീ മാതൃകവചം പരിപാടിയുടെ ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിക്കും. വരും ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കു മാത്രമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. ക്യാമ്പയിനിന്‍റെ ഭാഗമായി വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളെയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിക്കും.

ഗർഭാവസ്ഥയുടെ ഏതുകാലയളവിലും വാക്‌സിന്‍ സ്വീകരിക്കാം

സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവര്‍ക്ക് അതിന് നിര്‍ദേശം നല്‍കും. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തവരെ ആശ വര്‍ക്കര്‍മാരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിക്കുമെന്നും ഗർഭാവസ്ഥയുടെ ഏത് കാലയളവിലും നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിനും ഗർഭിണികൾക്ക് സ്വീകരിക്കാമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

തുടരണം സാമൂഹിക അകലം

ഗർഭാവസ്ഥയിൽ തന്നെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാകും. വാക്സിൻ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതൽ മൂന്ന് ദിവസം വരെ ക്ഷീണം ഇവ ഉണ്ടാകാം. കുത്തിവയ്പ്പിനു ശേഷവും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ശുചീകരിക്കുകയും ചെയ്യുന്നത് തുടരണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

ALSO READ: കരുണയുടെ പ്രകാശം നിറച്ച് വലിയ ഇടയൻ വിടവാങ്ങി, കണ്ണീരോടെ യാത്രാ മൊഴി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.