ETV Bharat / state

Oommen Chandy | എന്നും പുതുപ്പള്ളിക്കാരൻ, മനസിലെന്നും കേരളവും വികസനവും - മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിന് നൽകുന്ന പുരസ്‌കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയുടെ ഓഫിസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ് ലഭിച്ചത്.

former kerala cm oommen chandy  oommen chandy  former kerala cm oommen chandy passes away  oommen chandy passed away  oommen chandy death  oommen chandy dies  ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടി വികസന പ്രവർത്തനങ്ങൾ  oommen chandy Developments in kerala  ഉമ്മൻ ചാണ്ടി കേരള വികസനം  കേരള വികസനം ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടി മരണം  ഉമ്മൻ ചാണ്ടി രാഷ്‌ട്രീയം  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടി അന്തരിച്ചു
Oommen Chandy
author img

By

Published : Jul 18, 2023, 7:45 AM IST

Updated : Jul 18, 2023, 2:30 PM IST

കോട്ടയം : കേരള രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻ ചാണ്ടി (Oommen Chandy) എന്ന ജനനായകൻ വിടവാങ്ങി. തുടർച്ചയായി 53 വർഷം കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ്മൻചാണ്ടി എംഎല്‍എയും മന്ത്രിയും മുഖ്യമന്ത്രിയുമായി കേരളത്തിന്‍റെ വിവിധ മേഖലകളുടെ വികസനത്തില്‍ വഹിച്ച പങ്ക് വലുതാണ്.

1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലായിരുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്‌കാരങ്ങളായിരുന്നു. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്.

കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്‌മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളായിരുന്നു. 2006 ജനുവരിയിൽ സ്വിറ്റ്സർലാന്‍റിലെ ദാവോസിൽ നടന്ന 35-ാമത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ലോക സാമ്പത്തിക ഫോറത്തിൽ സംബന്ധിക്കുന്നത്.

2004-ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹാര മാർഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി. ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗം ഉണ്ടാക്കുവാൻ അക്ഷീണം പരിശ്രമിച്ചു. മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി.

ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിന് നൽകുന്ന പുരസ്‌കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ ഓഫിസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ് ലഭിച്ചത്.

Also read : Oommen chandy | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ഉമ്മൻ ചാണ്ടിക്ക് വിട : ഇന്ന് (18.07.23) പുലർച്ചെയോടെയാണ് ഉമ്മൻചാണ്ടി വിടവാങ്ങിയത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെ 4.25നായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. വിദഗ്‌ധ ചികിത്സകൾക്കായാണ് അദ്ദേഹത്തെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തിരുന്നു. എന്നാൽ, ഇന്നലെ അർധരാത്രിയോടെ ആരോഗ്യ നില വഷളാകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം സ്ഥിരീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയടക്കം എല്ലാ നേതാക്കളും അനുശോചനം അറിയിച്ചു. നഷ്‌ടമായത് പൊതു സേവനത്തിനായി ജീവിതെ ഒഴിഞ്ഞുവച്ച നേതാവിനെയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

Also read : നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Last Updated : Jul 18, 2023, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.